14കാരി മരിച്ചു; സാംപിളുകള്‍ പരിശോധനക്കയച്ചു

കാസര്‍ഗോഡ് അസുഖത്തെ തുടര്‍ന്ന് പതിനെട്ട് വയസുകാരി ആശുപത്രിയില്‍ മരിച്ചു. ചെര്‍ക്കള സ്വദേശിനി ഫായിസയാണ് ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയില്‍ മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം സാമ്പിളുകള്‍ സ്രവ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാമെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ കോടതിയിലെത്തും. പിഴ ഈടാക്കുന്നതിന് കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യും. നിയമോപദേശത്തിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.

അതേസമയം, ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നലെ മുതല്‍ തിരിച്ചു നല്‍കി തുടങ്ങി. പൊലീസ് സ്‌റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചു കൊടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7