ന്യൂഡല്‍ഹി: ആധാറിനായി ശേഖരിച്ച പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ ഇതുവരെ ഒരു അന്വേഷണ ഏജന്‍സിക്കും കൈമാറിയിട്ടില്ലെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി. ഒന്നരവര്‍ഷത്തിനിടയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും യുഐഡിഎഐ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച പവര്‍ പോയിന്റ് അവതരണത്തിലായിരുന്നു...
മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. മാലദ്വീപില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കഴിഞ്ഞ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കായിരുന്നു ആദ്യം അടിയന്തരാവസ്ഥ നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് പാര്‍ലമെന്റിന്റെ അനുവാദത്തോടെ യമീന്‍ ഒരു മാസത്തേക്കു...
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്പനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും.
പുതിയ നിരക്ക് ഏപ്രില്‍ 2ന് നിലവില്‍ വരും. നിരക്ക് കുറയ്ക്കാന്‍ ചേര്‍ന്ന കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക് ചേര്‍ഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ്...
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ്...
തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍...
ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ചോര്‍ത്തി നല്കിയെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫെയ്സ്ബുക്ക്...
പാലക്കാട്: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടുന്നതിനിടെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണ് ചരിഞ്ഞത്.
ഇന്നലെ രാത്രി എട്ടരയോടെ ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ക്ഷേത്രത്തില്‍ നിന്ന് രണ്ടു...
കൊച്ചി:സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും തിങ്കഴാഴ്ച്ച 8 മണിക്കൂര്‍ അടച്ചിടും. ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് സമരത്തിന് ആഹ്വാനം ചെയതിട്ടുള്ളത്.
കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഒന്നരലക്ഷം രൂപ അക്രമികള്‍ കവര്‍ന്നിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് കമ്പി...