Category: BREAKING NEWS

ജയ ചികിത്സയില്‍ കഴിയുമ്പോള്‍ സിസിടിവി ഓഫ് ചെയ്തിരുന്നു,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ആശുപത്രിയിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി. 75 ദിവസമാണ് ജല ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്. 24 കിടക്കകളുള്ള ഐസിയുവില്‍ ജയലളിത മാത്രമാണ് ഉണ്ടായിരുന്നത്....

മാണിയുമായി കൂട്ടുകൂടാന്‍ സിപിഐ റെഡി, സിപിഎം-സിപിഐ ചര്‍ച്ചയില്‍ ധാരണ

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായുള്ള ബന്ധത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നാഭിപ്രായമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടും. ഏത് തരത്തില്‍ ബന്ധം വേണമെന്ന് കേരളത്തില്‍ തീരുമാനമെടുക്കാം. വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കന്‍ സിപിഎം സിപിഐ ധരണയായി....

ഏപ്രില്‍ രണ്ടിന് പൊതു പണിമുടക്ക്

കൊച്ചി: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി...

ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും, ബല്‍റാമിനെതിരെ ആഞ്ഞടിച്ച് എം ടി വാസുദേവന്‍ നായര്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍. 'ഇതെല്ലാം നിസാരങ്ങളായിട്ടുളള ഒച്ചപ്പാടുകള്‍ ആകാനെ ന്യായമുളളൂ. ഒരോകാലത്ത് ആരെങ്കിലും എവിടെയെങ്കിലും ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും. അതൊന്നും നമ്മുടെ...

ആധാറില്‍ ഇനി പേടി വേണ്ട…..സുപ്രീംകോടതിയില്‍ സത്യാവസ്ഥ വെളിപ്പെടുത്തി യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാറിനായി ശേഖരിച്ച പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ ഇതുവരെ ഒരു അന്വേഷണ ഏജന്‍സിക്കും കൈമാറിയിട്ടില്ലെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി. ഒന്നരവര്‍ഷത്തിനിടയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും യുഐഡിഎഐ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച പവര്‍ പോയിന്റ് അവതരണത്തിലായിരുന്നു...

മാലദ്വീപില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. മാലദ്വീപില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കഴിഞ്ഞ മാസം അഞ്ചിനാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കായിരുന്നു ആദ്യം അടിയന്തരാവസ്ഥ നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് പാര്‍ലമെന്റിന്റെ അനുവാദത്തോടെ യമീന്‍ ഒരു മാസത്തേക്കു...

കുപ്പിവെള്ളത്തിന് വില കുറയും.. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 12 രൂപയാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാന്‍ വെള്ളക്കമ്പനികളുടെ തീരുമാനം. ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയാകും. പുതിയ നിരക്ക് ഏപ്രില്‍ 2ന് നിലവില്‍ വരും. നിരക്ക് കുറയ്ക്കാന്‍ ചേര്‍ന്ന കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക് ചേര്‍ഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ്...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്; തീരുമാനം കെ.സി.എ-കായിക മന്ത്രി ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ്...

Most Popular

G-8R01BE49R7