നിയന്ത്രണം വിട്ട് കുറ്റിയിൽ ഇടിച്ച് കാർ മറിഞ്ഞു, സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ രണ്ടര വയസുകാരന്റെ ദേഹത്തേക്ക് അതേ കാർ വീണ് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ദേഹത്തേക്കു വീണു രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക്‌ ആണ് മരിച്ചത്. രാത്രി 12 മണിയോടെ പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്.

നിയന്ത്രണംവിട്ട കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ തന്നെ നിയന്ത്രണം വിട്ട കാർ കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ഋതിക്‌ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ്‌ പേർ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7