എംആർ അജിത്കുമാർ ‘മിസ്റ്റർ പെർഫെക്റ്റ്’?, ആരോപണങ്ങളിൽ കഴമ്പില്ല, സ്വർണക്കടത്ത് കേസിൽ അൻവറിന് തെളിവ് ഹാജരാക്കാനായില്ല, വിജിലെൻസിനും ഒന്നും കണ്ടെത്താനായില്ല, ക​വ​ടി​യാ​റി​ലെ ആ​ഢം​ബ​ര വീ​ട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്ത്

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാർ യാഥൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലെല്ലാം എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് വിജിലൻസ്. ഇതുവരെ ആരോപിച്ചിട്ടുള്ള കാര്യങ്ങളിൽ യാഥൊരുവിധ കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. രണ്ടാഴ്‍ചയ്ക്കകം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.

സ്വർണക്കടത്ത് കേസിൽ എംഎൽഎ പിവി അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ ആഢംബര വീട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. മാത്രമല്ല വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റൊരാരോപണം കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിൻറെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു. എന്നാൽ സുജിത് ദാസിൻറെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കൂടാതെ കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നും വിജിലൻസ് കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബിൽഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകി എന്നാണ് കണ്ടെത്തൽ. നാലു വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വിൽപ്പനയ്ക്ക് പത്ത് ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് റജിസ്റ്റർ ചെയ്യുകയായിരുന്നു. 8 വർഷം കൊണ്ടുണ്ടായ മൂല്യവർധനയാണ് വീടിൻറെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിന്റെ വിവാദം തീരും മുൻപ് വരുന്ന തിടുക്കപ്പെട്ട് വിജിലൻസിന്റെ ക്ലീൻ ചിറ്റ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രി​യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ജനങ്ങളുടെ ക​ണ്ണി​ൽ​പൊ​ടി​യി​ടാ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7