കൊച്ചി: ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു താരസംഘടനയായ അമ്മയിലെ ഭാരവാഹികൾ കൂട്ടരാജിവച്ചത്. അതേസമയം കൂട്ടരാജിയ്ക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ്...
മലപ്പുറം: എസ്‌പി എസ്.ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മാപ്പ് പറയില്ലെന്ന് പറഞ്ഞത് കൂടാതെ ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു.
എസ്‌പി എസ്.ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ...
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബിൽ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ സംയുക്ത പാർലമെന്ററി സമിതിയിക്ക് വിട്ടു. ശബ്ദവോട്ടോടെയാണ് ബിൽ അവതരണം നടന്നത്. ബിൽ...
ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ നട്ടെല്ലായി ചൂണ്ടിക്കാട്ടപ്പെടുന്നത് വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായ നാഹിദ് ഇസ്‌ലാമിനെയാണ്. സംവരണവിരുദ്ധ കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്നയാളാണ് നാഹിദ്. ധാക്ക സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിയാണ് ഇദ്ദേഹം.
സമരം ചെയ്തതിന്റെ പേരിൽ ബംഗ്ലദേശ് സുരക്ഷാ ഉദ്യോഗസ്ഥർ നാഹിദിനെ തല്ലിച്ചതച്ചെന്ന് വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. ജൂലൈ...
കൊച്ചി: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ മാപ്സ്. എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. ഇടുങ്ങിയ റോഡ് തിരിച്ചറിഞ്ഞ് നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കും. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും....