‘ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട; തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍…!! കോണ്‍ഗ്രസ് പോരാളികളികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപനെതിരെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കോഴിക്കോട് നഗരത്തിസലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. ‘ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോര്‍ഡുകളിലുള്ളത്. നടക്കാവില്‍ ഇന്നലെ വൈകിട്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് പോരാളികള്‍’ എന്ന പേരിലാണ് ബോര്‍ഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ പ്രതാപനെ മാറ്റിയാണ് കെ.മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയത്. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് ടി.എന്‍.പ്രതാപനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. തോല്‍വിക്ക് പിന്നാലെ കെ.മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുള്‍പ്പെടെ ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരുന്നു.

എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു? 22 എന്ന് പറഞ്ഞപ്പോൾ പേപ്പർ കെട്ട് എടുത്ത് എറിഞ്ഞു..!!! അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല: പക്ഷേ ‘സിനിമ ഞാന്‍ ചെയ്യുമെന്ന് സുരേഷ് ഗോപി

നടന്മാർക്കും രക്ഷയില്ലാത്ത മലയാള സിനിമ..!!! 15 പേരടങ്ങുന്ന മാഫിയക്ക് പൂർണ നിയന്ത്രണം…!! പരാതി നൽകിയത് കൂടുതലും പുരുഷന്മാർ..!! നിർമാതാക്കളുടെ ആധിപത്യം ഇപ്പോഴില്ല. നടൻമാരാണ് ഭരിക്കുന്നത്..

ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛം..!!! ഇയാൾ മുഖ്യമന്ത്രിയെയും തള്ളിപ്പറയും.., ആ സംസ്കാരത്തിന്റെ ഉടമയാണ്…!! മാപ്പ് പറയുന്നതിന് പകരം എസ്.പിയെ വീണ്ടും പരിഹസിച്ച് പി.വി. അൻവർ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7