40 ഭേദഗതികൾ കൊണ്ടുവരും; ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും; വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിൻ്റെ ബിൽ

ന്യൂഡൽഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യുന്നതാണ്എന്‍ഡിഎ സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ബില്‍ അംഗീകരിച്ചിരുന്നു.

വഖഫ് ആക്ടില്‍ ഏകദേശം 40 ഭേദഗതികളെങ്കിലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. വഖഫ് ബോർഡിന് വസ്തുക്കളുടെ മേൽ അവകാശം ഉന്നയിക്കാൻ ലഭിച്ചിരുന്ന അനിയന്ത്രിത അധികാരം എടുത്തുമാറ്റുക, നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയവയാണ് കാർഡ് ബില്ലിലുള്ളത്. വഖഫ് ബോർഡിൻ്റെ സ്വത്ത് എന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം.

കേന്ദ്ര വഖഫ് കൗൺസിലിൻ്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്താനും കരട് ഭേദഗതി നിർദേശിക്കുന്നുണ്ട്. വഖഫ് നിയമത്തിലെ 9,14 വകുപ്പുകൾ എന്നിവ ഭേദഗതി ചെയ്യാനും ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം വഖഫ് നിയമത്തിലെ മാറ്റങ്ങൾ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.

‘വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ’ എന്ന് അഖിൽ മാരാ‍ർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിൽ പോലീസ് നടപടി

എന്നാൽ നിയമഭേദഗതി മുസ്ലിം വിഭാഗത്തിൽ നിന്നുള്ള പരാതികളുടെ കൂടി അടിസ്ഥാനത്തിലെന്നാണ് ബിജെപിയുടെ വാദം. വഖഫ് ബോർഡിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നും ബിജെപി വിശദീകരിക്കുന്നു. വഖഫ് കൗണ്‍സിലുകളിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തു മെന്ന് സർക്കാർ പറയുന്നു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ അധികാരം എടുത്ത് കളയാനും ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും: അല്ലു അര്‍ജുന്‍

ഡൽഹി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന 123 സ്വത്തുക്കളിൽ കേന്ദ്രസർക്കാരിന് ഭൗതിക പരിശോധന നടത്താമെന്ന് കഴിഞ്ഞ 2024 മേയിൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായി ഓഗസ്റ്റിൽ കേന്ദ്ര നഗരവികസന മന്ത്രാലയം ഈ സ്വത്തുക്കൾക്കെല്ലാം നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്ന എല്ലാ ഭൂമിയിലും പരിശോധന നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതെന്നതും പ്രസക്തമാണ്.

നായികയായി വീണ്ടും നസ്രിയ; സൂക്ഷ്മദര്‍ശിനി ചിത്രീകരണം പൂര്‍ത്തിയായി

നിലവിൽ, വഖഫ് സ്ഥാപനങ്ങൾക്ക് ഏത് വസ്തുവും വഖ്ഫ് സ്വത്തായി ടാഗ് ചെയ്യാൻ അധികാരമുണ്ട്. രാജ്യത്തൊട്ടാകെ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്. ഈ വസ്തുക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്നതാണ് വഖഫിന്റെ ഉത്തരവാദിത്തം. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളം 30 വഖഫ് ബോർഡുകളുണ്ട്.

അധ്യാപകർക്കും വിദ്യാർഥികൾക്കും ആശ്വാസം..!! ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7