ഇനി വഴിയിൽ ‘കുടുങ്ങില്ല’..!!! പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്

കൊച്ചി: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ മാപ്സ്. എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. ഇടുങ്ങിയ റോഡ് തിരിച്ചറിഞ്ഞ് നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കും. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും. അടുത്ത ചാർജിങ്ങ് സ്റ്റേഷൻ എവിടെയെന്നത് ഇലക്ട്രിക് വാഹനങ്ങളോടിക്കുന്നവരുടെ ആശങ്കയാണ്. 8000ഓളം ഇവി ചാർജിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇനി മാപ്സിലൂടെ ലഭ്യമാക്കും. ElectricPe, Ather, Kazam, Statiq തുടങ്ങിയ ഇവി ചാർജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്.

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

വീണ്ടും നിരാശ..!! അർജുൻ്റെ ലോറിയിൽ​ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് നേവി; രാത്രിയിൽ വീണ്ടും പരിശോധിക്കും

റോഡിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ സർവിസ് റോഡുകളും ഫ്ലൈ ഓവറുകളും ഉപയോഗിക്കാനുള്ള നിർദേശം നൽകുന്ന ഫ്ലൈഓവർ കോൾഔട്ടാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഉപയോക്താക്കൾ ഗൂഗിൾ മാപ്പിനോട് ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന ഫീച്ചറുകളിലൊണു ഫ്ലൈഓവർ മാർഗനിർദേശം. ഈ സാഹചര്യത്തിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഗൂഗിൾ മാപ്‌സ് ഇന്ത്യ ജനറൽ മാനേജർ ലളിത രമണി മാധ്യമങ്ങളോട് പറഞ്ഞു.

ഫ്ലൈഓവർ മാർഗനിർദേശം ഉപയോക്താക്കൾക്ക് അവരുടെ റൂട്ടുകളിൽ വരാനിരിക്കുന്ന ഫ്‌ളൈ ഓവറുകൾ ചൂണ്ടിക്കാണിക്കും. ഇതിലൂടെ യാത്രികർക്ക് ഏത് റൂട്ടിൽ യാത്ര ചെയ്യണം എന്നത് മുൻകൂട്ടി തീരുമാനിക്കാൻ കഴിയും. ഫോർ വീലർ, ടു വീലർ ഉപഭോക്താക്കൾക്കായി ഇന്ത്യയിലെ 40 നഗരങ്ങളിലാണ് ഫ്ലൈഓവർ കോൾഔട്ട് ഫീച്ചർ അവതരിപ്പിക്കുന്നത്.

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനായ നമ്മ യാത്രിയുമായി ചേർന്ന് വികസിപ്പിച്ച മെട്രോ ടിക്കറ്റ് ബുക്കിങ് ഫീച്ചർ കൊച്ചിയിലും ചെന്നൈയിലും ഈയാഴ്ച തന്നെ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ദിശകൾ മെട്രോ ടാബിൽ തിരയുമ്പോൾ, മെട്രോ ലെഗ് എന്ന ഓപ്‌ഷനിൽ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. അതിൽ ടാപ്പ് ചെയ്താൽ നമ്മ യാത്രിയിലെ ടിക്കറ്റ് ബുക്കിംഗ് സ്‌ക്രീനിലേക്കാകും എത്തുന്നത്. അതിനുശേഷം ഫോൺ നമ്പർ നൽകി ക്യുആർ കോഡ് സംവിധാനത്തിലൂടെ ടിക്കറ്റിനുള്ള പണം അടയ്ക്കാം.

വീണ്ടും നിരാശ..!! അർജുൻ്റെ ലോറിയിൽ​ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് നേവി; രാത്രിയിൽ വീണ്ടും പരിശോധിക്കും

വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള ഫോർവീലർ യാത്രികരുടെ യാത്ര ഒഴിവാക്കുന്നതിനായി നാരോ റോഡ് അലർട്ടിങ് സംവിധാനവും ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഭുവനേശ്വർ ,ഗുവാഹതി തുടങ്ങിയ എട്ടു നഗരങ്ങളിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായിരിക്കും ഈ സംവിധാനം ലഭ്യമാകുന്നത്.

ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചറുകൾ ഈ ആഴ്ചമുതൽ ലഭ്യമായി തുടങ്ങും. ഐഓെസിലേക്കും കൂടുതൽ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ​ഗു​ഗിൾ ഇന്ത്യ അറിയിച്ചു.

4000 മലയാളികൾക്ക് ജർമനിയിൽ ജോലി,​ ശമ്പളം 3.18 ലക്ഷം രൂപ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7