Category: Kerala

ആ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് പാര്‍വ്വതിയ്ക്ക്!!! ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീദേവിയുടെ പേര് കടന്നുവന്നതെന്ന് അറിയില്ലെന്ന് ജൂറി അംഗം വിനോദ് മങ്കര

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഗോവ ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര താരങ്ങളോട് മത്സരിച്ച് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പാര്‍വ്വതിയ്ക്ക് തന്നെയെന്ന് മലയാളികള്‍ ഉള്‍പ്പെടെ...

മകള്‍ക്ക് ആ പെണ്‍കുട്ടിയുടെ പേരിട്ട് മലയാളി യുവാവ്… കൈയ്യടിച്ച് ജനങ്ങള്‍

കശ്മീരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ് കൈയ്യടി നേടുന്നു. തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് കഠ്വയില്‍ പിടഞ്ഞ് മരിച്ച ആ ബാലികയുടെ പേരിട്ടാണ് നീലേശ്വരം സ്വദേശിയായ രജിത് റാം ആദരമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്റെ കുഞ്ഞിന്റെ ചിത്രം സഹിതമാണ്...

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു; ലഭിച്ചത് യുവതിയുടെ മൃതദേഹം

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്. പോര്‍ട്ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ്...

വരാപ്പുഴ ശ്രീജിത്ത് മരണം: കസ്റ്റഡിയിലായിരുന്ന നാലു പൊലിസുകാരെയും വിട്ടയച്ചു, ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ കസ്റ്റഡിയിലെടുത്തിരുന്ന നാലു പൊലിസുകാരെയും വിട്ടയച്ചു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം ചെയ്തത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും വരാപ്പുഴ സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടെ ഏഴു പൊലിസ് ഉദ്യോഗസ്ഥരെ എറണാകുളം...

സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ രേഖ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത സെന്‍കുമാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ...

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തിനെതിരെ കര്‍ശന നടപടിയുടമായി സര്‍ക്കാര്‍. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്താല്‍...

‘ഈ വീട്ടില്‍ സംഘികള്‍ക്ക് പ്രവേശനമില്ല, ഇവിടെ കുഞ്ഞു മക്കളുണ്ട്’ ആസിഫ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധം

കശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ കൂട്ടമാനഭംഗം നടത്തിക്കൊന്ന ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായി കേരളം. തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. 'സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്' എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച്...

തൊണ്ടിമുതലും നല്ല സിനിമയാണ്… പക്ഷെ ഇതാണ് മികച്ച സിനിമയെന്ന് വിശ്വസിക്കുന്നില്ലെന്ന് ദിലീഷ് പോത്തന്‍

മികച്ച സിനിമയായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഈ പുരസ്‌കാരവും അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണെന്നും സംവിധായകന്‍ പറഞ്ഞു. 'നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍. എന്നാല്‍ ഈ...

Most Popular

G-8R01BE49R7