മകള്‍ക്ക് ആ പെണ്‍കുട്ടിയുടെ പേരിട്ട് മലയാളി യുവാവ്… കൈയ്യടിച്ച് ജനങ്ങള്‍

കശ്മീരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മയില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ ധീരമായ ആദരവുമായി മലയാളി യുവാവ് കൈയ്യടി നേടുന്നു.

തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് കഠ്വയില്‍ പിടഞ്ഞ് മരിച്ച ആ ബാലികയുടെ പേരിട്ടാണ് നീലേശ്വരം സ്വദേശിയായ രജിത് റാം ആദരമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്റെ കുഞ്ഞിന്റെ ചിത്രം സഹിതമാണ് രജിത്തിന്റെ പോസ്റ്റ്. ‘പേരിട്ടു.. അതെ..അതുതന്നെ. ആസിഫ എസ് രാജ്…എന്റെ മോളാണവള്‍’ എന്നാണ് വാചകം. മാതൃഭൂമി ദിനപത്രത്തില്‍ സബ് എഡിറ്ററാണ് രജിത്ത്.

തീരുമാനം അറിയിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ രജിത്തിന് അഭിനന്ദന പ്രവാഹമാണ്.
പതിനായിരത്തിലേറെ പേരാണ് മണിക്കൂറുകള്‍ക്കകം പോസ്റ്റ് ഷെയര്‍ ചെയ്തത്. ധീരമായ തീരുമാനമെന്നും ഇത്തരം ഐക്യദാര്‍ഢ്യങ്ങള്‍ ആയിരം പ്രതിഷേധ പ്രകടനങ്ങളേക്കാള്‍ മൂര്‍ച്ചയുള്ളതെന്നുമാണ് കമന്റുകളിലെ കയ്യടി.

ഐ.പി.എല്‍ മത്സരത്തിനിടെ കോഹ്ലിയ്ക്ക് ചുംബനം നല്‍കി അനുഷ്‌ക!!! ചിത്രങ്ങളും വീഡിയോയും വൈറല്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7