പത്തനംതിട്ട: ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. ഗുരുതരമായി പൊള്ളലേതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ യുവതി ദേഹത്ത്...
കൊച്ചി: ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നീതി തേടി ഏതറ്റംവരെയും പോകുമെന്ന് അമ്മ ശ്യാമള പറഞ്ഞു. പൊലീസുകാരായ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. ശ്രീജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഭാര്യ അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാതിരിക്കാനും ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു.
കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന്...
കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38),...
കൊച്ചി: സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില...
തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായുള്ള ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ സമരം പിന്‍വലിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും
നേരത്തെ സംഘടനാ പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, തങ്ങള്‍ക്ക് പിടിവാശിയില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും...
മലപ്പുറം: ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായി അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നുവരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു. ഇന്ന് വൈകീട്ട് നാല് മണി മുതല്‍...
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ...