തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തിനെതിരെ കര്‍ശന നടപടിയുടമായി സര്‍ക്കാര്‍. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്താല്‍ ഡോക്ടര്‍മാരുടെ ശമ്പള വര്‍ധന, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയെയും ബാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഒപി സമയം കൂട്ടിയതിലും മതിയായ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം.