ബെംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്.
പുലർച്ചെ നാലിന് പൂക്കളം പൂർത്തിയാക്കി നിമിഷങ്ങൾക്കകമാണു...
കൊല്ലം: മദ്യലഹരിയിൽ കാർ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെതിരെ കൂട്ടുപ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ (27) മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടുപ്പിച്ചെന്നാണ് ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞത്. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45)...
താമരശ്ശേരി: കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.
യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കുന്നതിനു...
മുംബൈ: ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹിൽസിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് 30 കോടി രൂപയ്ക്കു വാങ്ങിയത്. 4 കാറുകൾ പാർക്ക് ചെയ്യാം....
മുംബൈ: നടൻ അമീർ ഖാൻ സഹോദരി നിഖത്തിൻ്റെ വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പങ്കെടുക്കുന്ന ഫോട്ടോകൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ആമിർ തൻ്റെ സഹോദരിക്കും ഭർത്താവ് സന്തോഷ് ഹെഗ്‌ഡെക്കുമൊപ്പം മുംബൈയിലെ വസതിയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിൻ്റെ നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്....
കോട്ടയം: പുതിയ എസി ബസുമായി കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത്. പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചതെന്നും ഗിരീഷ പറഞ്ഞതായി മനോരമ...
കൊച്ചി: മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് മേതിൽ ദേവിക. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും, അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം പറഞ്ഞത്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. എന്നാൽ ഇത്തരമൊരു ആരോപണത്തിൻ്റെ...