ഇതൊക്കെയൊരു കാരണമാണോ? ഭക്ഷണം വൈകിയതില്‍ കലിപൂണ്ട് വരന്‍ വിവാഹം ഉപേക്ഷിച്ചു; അന്നുതന്നെ ബന്ധുവായ യുവതിയെ വിവാഹവും കഴിച്ചു; നഷ്ടപരിഹാരം നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം; യുപിയില്‍ ഇങ്ങനെയൊക്കെയാണ്

ലക്‌നൗ: ഭക്ഷണം നല്‍കുന്നതു വൈകിയെന്നാരോപിച്ചു വിവാഹം റദ്ദാക്കി വരന്‍. വേദിയില്‍ വധുവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോയ വരന്‍ പിന്നീടു ബന്ധുവിനെ വിവാഹം കഴിച്ചു! ഉത്തര്‍ പ്രദേശിലെ ചാന്ദൗലിയിലാണു സംഭവം. ഇതിനു പിന്നാലെ വധുവും കുടുംബവും പോലീസില്‍ പരാതി നല്‍കി. വിവാഹത്തിനു മുമ്പ് വരന് 1.5 ലക്ഷം നല്‍കിയെന്നും ഇതു തിരികെക്കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഏഴുമാസം മുമ്പാണ് മെഹ്താബ് എന്ന യുവാവുമായി വിവാഹമുറപ്പിച്ചത്. ഡിസംബര്‍ 22ന് വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ മെഹ്താബും കുടുംബവും ആവേശത്തോടെയാണു തന്നെയും കുടുംബത്തെയും സ്വീകരിച്ചതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. വിവാഹത്തിനു തയാറായി ഇരിക്കുകയായിരുന്നു. വരനും കുടുംബവുമെത്തി ഭക്ഷണം കഴിച്ചശേഷമാണു തന്നെയും കുടുംബാംഗങ്ങളെയും അപമാനിച്ചു വേദിവിട്ടതെന്നും അവര്‍ പറഞ്ഞു.

വിവാഹത്തിന്റെ അതിഥികളെല്ലാം ഭക്ഷണം കഴിക്കാന്‍ ഇരുന്നു. മെഹ്താബിനു ഭക്ഷണം നല്‍കാന്‍ അല്‍പം വൈകി. ഇതോടെ സുഹൃത്തുക്കള്‍ തമാശയായി കളിയാക്കി. ഇതില്‍ കലിപൂണ്ടാണ് വധുവിന്റെ കുടുംബത്തെ അപമാനിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു. വേദിയിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ വരനെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അന്നുതന്നെ അയാള്‍ ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

23നുതന്നെ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കി. എന്നാല്‍, നടപടിയെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് സൂപ്രണ്ടിനെ സമീപിച്ചു. വിവാഹത്തിനായി ഏഴുലക്ഷത്തോളം ചെലവാക്കിയെന്നും 200 പേര്‍ക്കുള്ള സദ്യയടക്കം തയാറാക്കിയിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. വിവാഹത്തിനു തൊട്ടുമുമ്പ് 1.5 ലക്ഷവും കൈമാറി. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തിയ പോലീസ്, പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന ധാരണയിലെത്തി.

കളി ശോകം! ആരാധകര്‍ കലിപ്പിലും; ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ‘ഹാപ്പി റിട്ടയര്‍മെന്റ്’; ഓസ്‌ട്രേലിയയില്‍ ക്യാപ്റ്റന്‍ പദവിയില്‍ ഏറ്റവും കുറഞ്ഞ ശരാശരിയുമായി രോഹിത് ശര്‍മ; വിരമിച്ചേക്കുമെന്ന് അഭ്യൂഹം

ഇത്ര സിംപിളോ? 49 വയസ് പിന്നിട്ടിട്ടും പ്രായം തോന്നുന്നില്ലല്ലോ? ആര്‍ക്കും പിന്തുടരാവുന്ന ശില്‍പ ഷെട്ടിയുടെ ഡയറ്റ് ഇതാ; ആഴ്ചയില്‍ ഒരിക്കല്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കാം

uttar-pradesh-groom-calls-off-wedding-over-delay-in-serving-food-then-marries-cousin

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7