ഓര്‍ഡര്‍ നല്‍കിയത് 12,500 സാരികള്‍; 390 രൂപയുടെ സാരിക്ക് മൃദംഗ വിഷന്‍ ഈടാക്കിയത് 1600 രൂപ..!!! ചൂഷണങ്ങള്‍ക്കു സ്ഥാപനത്തെ കൂട്ടുപിടിക്കുന്നതില്‍ അതൃപ്തിയെന്ന് കല്യാണ്‍ സില്‍ക്‌സ്…

 

തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണു നല്‍കിയത്. പരിപാടിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ രൂപകല്‍പന ചെയ്തു. ഓരോ സാരിക്കും 390 രൂപവീതമാണു വാങ്ങിയത്. സംഘാടകര്‍ 1600 രൂപയാണ് ഇടാക്കിയതെന്നും ന്യായവിലയും സുതാര്യമായ പ്രവര്‍ത്തന രീതികളും അവലംബിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.

ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

ഇന്ത്യന്‍ സ്ത്രീകളുടെ കൈയില്‍ 25,000 ടണ്‍ സ്വര്‍ണം! അമേരിക്കയുടെ ഔദ്യോഗിക ശേഖരത്തെക്കാള്‍ കൂടുതല്‍ മലയാളി സ്ത്രീകളുടെ കൈയില്‍; അഞ്ച് രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യയിലെ കുടുംബങ്ങളുടെ നാലയലത്ത് എത്തില്ല

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7