ചെറുവത്തൂർ: കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ചെറുവത്തൂരിലെ കൂൾബാർ സന്ദർശിച്ചു.
വിദേശത്തുള്ള...
ഡല്‍ഹി: കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ ഡല്‍ഹിയില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ആശുപത്രികള്‍, മെട്രോ ട്രെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളെ ബാധിച്ചേക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ച ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധി വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ചു. വൈദ്യുതിമന്ത്രി സത്യേന്ദ്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല.
പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹന യാത്രകളിലും...
വീട്ടിലെ കട്ടിലില്‍നിന്നു താഴെ വീണ ജോൺ പോളിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നിർമാതാവും ജോൺ പോളിന്റെ സുഹൃത്തുമായ ജോളി ജോസഫ്. ‘ജോൺ പോൾ സർ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്ന തലക്കെട്ടിൽ ജോളി...
ദുബായ് : ഷാർജയിൽ പൂച്ചയുടെ പ്രസവത്തിന് ഇന്ത്യക്കാരൻ വിളിച്ചുവരുത്തിയത് ആംബുലൻസ്!. സഹായം വേണ്ടത് യുവതിക്കാണെന്ന് വിചാരിച്ച് 2 ആംബുലൻസുകളിൽ പാഞ്ഞെത്തിയ മെഡിക്കൽ സംഘം പൂച്ചയെക്കണ്ട് ഞെട്ടി. ഇംഗ്ലിഷ് അറിയാത്ത ഇയാൾ, പരിഭ്രാന്തനായി ആംബുലൻസിൽ വിളിച്ച് ''ടോം ആൻഡ് ജെറി'', ''ബേബി'' എന്നൊക്കെ ആവർത്തിച്ചതോടെ സങ്കീർണ...
തിരുവനന്തപുരം:കൊറോണ വൈറസിനെ പിടിച്ചുകെട്ടിയെന്നു സർക്കാർ അഭിമാനം കൊണ്ട കോവിഡിന്റെ ആദ്യ തരംഗത്തിലാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചതെന്നു കണക്കുകൾ. ആദ്യ തരംഗം കടന്നുപോയ 2021 മാർച്ച് 31 വരെ 27,202 പേരാണ് മരിച്ചത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ പടർന്ന...
ബെയ്ജിങ്: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഞായറാഴ്ച 13,146 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. 2020 ഫെബ്രുവരിക്കുശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്.
പുതുതായി മരണമൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ട ഷാങ്ഹായിൽ ലോക്ഡൗൺ തുടരുകയാണ്. രണ്ടരക്കോടിയോളം ജനസംഖ്യയുള്ള നഗരത്തിൽ രോഗപരിശോധന...