ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി കഞ്ചാവിനടിമ… നിരന്തരം അക്രമം നടത്തി രക്ഷപ്പെടുന്നത് മാനസിക ചികിത്സാ സർട്ടിഫിക്കറ്റ് കാണിച്ച്… പ്രതിക്കെതിരെ തൃശൂരും എറണകുളത്തുമായി മൂന്ന് കേസുകൾ… റൗഡി ലിസ്റ്റിൽ പേര്… കൊലയ്ക്ക് ശേഷം ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്

വടക്കൻ പറവൂർ: എറണാകുളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിലെ പ്രതി റിതു അയൽവാസികൾക്കും നാട്ടുകാർക്കും സ്ഥിരം തലവേദന. ഇയാൾ അയൽവാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികൾ പറ‍ഞ്ഞു. മാത്രമല്ല പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയുമാണ് പതിവെന്നു അയൽക്കാർ പറഞ്ഞു.

റിതു വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് അടിച്ചുകൊലപ്പെടുത്തിയത്. കൂടാതെ റിതുവിന്റെ വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിലുമാണ്. കണ്ണൻ, ഭാര്യ ഉഷ മകൾ വിനീഷ എന്നിവരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. മരുമകൻ ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലാണ്. ഇവരെ കൂടാതെ രണ്ടുകുട്ടികളും ആക്രമണ സമയം വീട്ടിലുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. കുട്ടികൾക്ക് പരിക്കില്ല. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
രണ്ട് സ്ത്രീകളുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊന്നു…!!! വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്…. അറസ്റ്റിലായ അയൽവാസി മൂന്ന് കേസുകളിലെ പ്രതി…

റിതുവിന്റെ പേരിൽ തൃശ്ശൂരിലും എറണാകുളത്തുമായി മൂന്ന് കേസുകളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.രണ്ടുതവണ റിമാൻഡിലായായിട്ടുണ്ട്. പ്രതി ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. 2022 മുതൽ ഇയാൾ റൗഡി ലിസ്റ്റിലുമുണ്ടെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു. പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും ഇക്കാര്യം പറഞ്ഞ് പോലീസിനെ സമീപിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞെങ്കിലും ആരും ഇതുവരെ പരാതി എഴുതി നൽകിയിട്ടില്ലെന്നാണ് എറണാകുളം റൂറൽ പോലീസ് മേധാവി വിശദീകരിച്ചത്. കൂട്ടക്കൊലപാതകത്തിന് ശേഷം റിതു ബൈക്കിൽ പോലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. വടക്കേക്കര സ്‌റ്റേഷനിലെ എസ്ഐ സംശയം തോന്നിയാണ് പ്രതിയെ പിടികൂടിയതെന്നും റൂറൽ എസ്പി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7