ചൈനയിൽ ഞായറാഴ്ച 13,000 പേർക്ക്‌ കോവിഡ്; 2020നു ശേഷമുള്ള ഉയർന്ന കണക്ക്

ബെയ്ജിങ്: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഞായറാഴ്ച 13,146 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. 2020 ഫെബ്രുവരിക്കുശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്.

പുതുതായി മരണമൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. പുതിയ രോഗികളിൽ 70 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ട ഷാങ്ഹായിൽ ലോക്ഡൗൺ തുടരുകയാണ്. രണ്ടരക്കോടിയോളം ജനസംഖ്യയുള്ള നഗരത്തിൽ രോഗപരിശോധന വ്യാപകമായി നടക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular