കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരനെ ഉപദ്രവിച്ച് നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചുവെന്നാണ് പിതാവിന്റെ പരാതി. സംഭവം വാര്‍ത്തയായതോടെ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.
വെള്ളിയാഴ്ച നടന്ന ഹീന...
മുംബൈ: വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ബാന്ദ്ര പൊലീസ് ഇയാളെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു....
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷാവിധി നാളെ. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവൻ...
മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്നു ഫ്ലാറ്റിലെ ജോലിക്കാരി. കത്തിയുമായി കയറിയ ശേഷം ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ നാല് വയസ്സുള്ള മകൻ...
നോർത്ത് പറവൂർ: ചേന്ദമംഗലത്ത് അതി ക്രൂരമായി ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിൻ്റെ...
വടക്കൻ പറവൂർ: എറണാകുളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിലെ പ്രതി റിതു അയൽവാസികൾക്കും നാട്ടുകാർക്കും സ്ഥിരം തലവേദന. ഇയാൾ അയൽവാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികൾ പറഞ്ഞു. മാത്രമല്ല പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയുമാണ്...
തൃശൂർ: ചിൽഡ്രൻസ് ഹോമിൽ 17 കാരന്റെ കൊലപാതകത്തിൽ 15കാരന്റെ പ്രതികരണം കേട്ട് ഞെട്ടി കെയർ ടേക്കർമാരും പോലീസും. യാഥൊരു വിധ ഭാവഭേദങ്ങളില്ലാതെയാണ് പതിനേഴുകാരനെ ആയുധം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പോലീസിനോട് വിവരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട പതിനേഴുകാരനുമായി പതിനഞ്ചുകാരൻ വഴക്കുണ്ടായിരുന്നു. തുടർന്ന്...
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതിന്റെ ഫലങ്ങൾ ഈ ഘട്ടത്തിൽ നിർണായകമെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന്...