നെയ്യാറ്റിൻകര: ചമ്രം പടിഞ്ഞ്, വാ തുറന്ന നിലയിലിലായിരുന്നു ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (ഗോപൻ സ്വാമി, മണിയൻ) മൃതദേഹം കല്ലറയിൽ ഉണ്ടായിരുന്നതെന്നു നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മുൻപു ഗോപനെ ഞാൻ കണ്ടിട്ടുണ്ട്, അതിനാൽ മൃതദേഹം ഗോപന്റെയാണെന്നു തിരിച്ചറിയാൻ കഴിഞ്ഞുവെന്നും പ്രസന്നകുമാർ വ്യക്തമാക്കി. പൊലീസുകാർ...
തിരുവനന്തപുരം: കോടതി വിധിയുടെ പിൻബലത്തിൽ ദിവസങ്ങൾ നീണ്ട വാഗ്വാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ടേബിളിലെത്തിച്ചിരിക്കുന്നത്. സമാധിയിരുത്തിയ വിധമെല്ലാം കുടുംബാംഗങ്ങൾ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തിൽ തന്നെയാണ്. നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
എന്നാൽ പോലീസിനേയും നാട്ടുകാരെയും...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഗോപന്‍സ്വാമിയുടേത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പൂർണമായി അഴുകിയിട്ടില്ലാത്തതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ അക്രമിയാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു...
കൊച്ചി: കോടികളുടെ രാസലഹരി പിടിച്ച പ്രമാദമായ രണ്ട് കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വന്‍ തിരിച്ചടി. പാകിസ്താനില്‍ നിന്ന് 25000 കോടി രൂപയുടെ മെത്താംഫിറ്റമിന്‍ കടത്തിയ കേസിലെ ഏക പ്രതിയെ വെറുതെ വിട്ടത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കനത്ത ആഘാതമായി. ലക്ഷദ്വീപ് തീരത്തു നിന്ന്...
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അജ്ഞത മുതലെടുത്ത് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിൻറെ പിടിയിലായത്. ഫോൺ വിളിച്ചും സന്ദേശങ്ങൾ...
ഗ്വാളിയോർ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് പോലീസ് സ്റ്റേഷനിൽവച്ച് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോർ ഗോല കാ മന്ദിർ സ്വദേശിയായ മഹേഷ് ഗുർജാർ ആണ് മകൾ തനു ഗുർജാറി(20)നെ വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി ഒത്തുതീർപ്പിനായി ഇവരുടെ വീട്ടിലെത്തിയ...
മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിൻറെ മരണത്തിൽ ഭർത്താവിൻറെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. നിറത്തിൻറെ പേരിൽ വിദേശത്തുള്ള ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോൺ വിളിക്കുമ്പോൾ കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളരുതെന്ന് പോലും...