Category: CRIME

ആദ്യം ചീരക്കറിയിൽ വിഷം കലർത്തി നൽകി, മരിച്ചില്ലെന്നു കണ്ടതോടെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു, ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം മൃതദേഹം റോഡ് സൈഡിലുപേക്ഷിച്ചു, വഴിത്തിരിവായത് എഴുത്തും വായനയുമറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പ്-...

പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചീരക്കറിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക...

‌ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നു കുറ്റക്കാരനെന്ന്, പ്രതി ചെയ്തിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം- കോടതി, താൻ രുദ്രാക്ഷം ധരിക്കുന്നയാൾ… ഇങ്ങനെയൊന്നും ചെയ്യാൻതനിക്ക് സാധിക്കില്ല… ആർജി കർ മെഡിക്കൽ കോളേജ് കൊലക്കേസ് പ്രതി- ശിക്ഷാവിധി തിങ്കളാഴ്ച

കൊൽക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. തിങ്കഴാഴ്ച ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈം​ഗികമായി പീഡിപ്പിച്ചതും സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. 25...

​ഗ്രീഷ്മയെ രക്ഷിക്കാൻ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാ​ഗം… പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ട്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി… കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും പകർത്തി… ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ്...

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ശിക്ഷയിൽ പരമാവധി ഇളവിനായി സകല അടവുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാഗം. കേസിൽ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നൽകാനാകുമെന്നും കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും വാദിച്ചു. ഷാരോൺ വധക്കേസിലെ ശിക്ഷാവിധിക്ക് മുമ്പ് നടന്ന വാദത്തിലാണ് പ്രതിഭാഗം ഇക്കാര്യം...

23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…,...

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. ഷാരോൺ വധക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ...

സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പുറത്തേക്ക്…, അവിടെനിന്ന് കയ്യിൽകരുതിയ വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലേക്ക്…, പോലീസ് മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല, പ്രതി മുംബൈ വിട്ടെന്ന് സംശയം, ഇനി തെരച്ചിൽ ​ഗുജറാത്തിൽ

മുംബൈ: വീട്ടിൽകയറി നടത്തിയ മോഷണത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ട്രെയിൻ മാർ​ഗം ഗുജറാത്തിലേക്ക് കടന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പോലീസ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതോടെ അന്വേഷണസംഘം ഗുജറാത്തിലേക്കു...

വൈരാ​ഗ്യം മറന്ന് കൂടെക്കൂട്ടി, അന്നത്തിന്റെ മുന്നിലിരുന്ന അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവായ 19 കാരന് ജീവപര്യന്തം തടവ്

തൃശ്ശൂർ: പൂർവവൈരാ​ഗ്യത്തിൽ അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാൽ ഹുസൈനെ(19)യാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടികെ മിനിമോൾ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇതിനു...

മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!!

മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു തീരുമാനം. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്....

“സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, പരിധിക്കപ്പുറമുള്ള പെരുമാറ്റവുമായി ഡോക്ടർമാർ വന്നാൽ അവരെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും, ആശുപത്രിൽവച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ…, അതിന്റെ പേരിൽ ജയിലിലാകേണ്ടി വന്നാൽപ്പോലും അത് അഭിമാനത്തോടെ ഏറ്റെടുക്കാൻ തയ്യാറാണ്” യൂത്ത്...

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ വക പൊതുമധ്യത്തിൽ ഭീഷണി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യുഎ റസാഖിൻ്റേതാണ് ഭീഷണി. വേണ്ടിവന്നാൽ ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച്...

Most Popular

G-8R01BE49R7