സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയിൽ..!! (വീഡിയോ)

മുംബൈ: വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ബാന്ദ്ര പൊലീസ് ഇയാളെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.

20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിൽ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്.

Saif Ali Khan stabbing: A suspect is in custody following the attack on Bollywood actor Saif Ali Khan at his Mumbai home. Police are investigating the incident and have a video of the suspect’s arrest near Bandra railway station.
Saif Ali Khan Arrest Mumbai News Police India News

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7