ഒൻപതാം ക്ലാസുകാരൻ്റെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു….!!! സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കുന്ന വീഡിയോ പ്രചരിക്കുന്നു…. റിപ്പോർട്ട് തേടി മന്ത്രി

കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരനെ ഉപദ്രവിച്ച് നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചുവെന്നാണ് പിതാവിന്റെ പരാതി. സംഭവം വാര്‍ത്തയായതോടെ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.

വെള്ളിയാഴ്ച നടന്ന ഹീന കൃത്യത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടിയുടെ സഹപാഠികൾക്കെതിരെ പിതാവ് പാലാ പൊലീസിൽ പരാതി നൽകി. മുൻപും സഹപാഠികൾ വിഡിയോ എടുത്ത് പ്രചരിപ്പിച്ചിരുന്നതായി പിതാവ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ മനോനില തന്നെ തെറ്റാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പൊലീസ് കുട്ടിയുടെ മൊഴിയെടുക്കും. സ്കൂള്‍ അധികൃതരുടെ വീഴ്ചയും പരിശോധിക്കും. അതേസമയം വിഷയത്തില്‍ വിനിതാ ശിശുവികസനവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി.

Complaint Filed Over Circulation of Nude Pictures of Ninth Grader latest news kerala news crime school students

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7