കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ മോഹൻലാൽ. മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും...
എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, ഒമ്പത് വർഷം മുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോൾ അദ്ദേഹം എനിക്ക് സമ്മാനിച്ച ആ എഴുത്തോലകൾ. എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച...
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച മഹാ പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക...
കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എംടി. വാസുദേവൻ നായരുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു.
എഴുത്തിന്റെ കുലപതി എംടിയുടെ വിയോഗ വാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരാധകർ അടക്കം വൻ ജനാവലി തന്നെയെത്തിയിരുന്നു. അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ...
കോഴിക്കോട്: തന്റെ സിനിമാ ജീവിതത്തിൽ എക്കാലവും ഓർത്തുവയ്ക്കാൻ പാകത്തിനു പൗരുഷത്തിന്റെ പ്രതീകമായ ചന്തുവിനെ സമ്മാനിച്ച അന്തരിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിലൂടെയാണ് മമ്മൂട്ടി എംടിയെ അനുസ്മരിച്ചത്. തന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നു. ഞാനെന്റെ...
കോഴിക്കോട്: എഴുത്തിന്റെ കുലപതി, മലയാളികളുടെ സ്വകാര്യ അഹങ്കാരം, മലയാളികൾ എന്നും നെഞ്ചിലേറ്റിയ ദ്വയാക്ഷരം മലയാളത്തിന്റെ എംടി വിട പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംടി വാസുദേവൻ നായർ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ...
ന്യൂഡൽഹി: വന്നു... വന്നു... പോപ്‌കോണിനും ജിഎസ്ടി. സിനിമയ്ക്ക് പോയാൽ പോപ്‌കോൺ വാങ്ങുന്നവരാണ് അധികമാളുകളും, എന്നാൽ അതിനും നികുതി ചുമത്തിയിരിക്കുകയാണ് കേന്ദ്രം. മൂന്ന് തരത്തിലുള്ള നികുതിയാണ് പോപ്‌കോണിന് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമർശം.
ഉപ്പും...
കൊൽക്കത്ത: ഭർതൃവീട്ടിൽ സ്വന്തം കുടുംബത്തേയും കൂട്ടുകാരിയേയും താമസിപ്പിക്കണമെന്ന ഭാര്യയുടെ നിർബന്ധം ക്രൂരതയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി. കുടുംബജീവിതത്തിൽ ഭാര്യയ്ക്ക് ഭർത്താവിനോട് താത്പര്യമില്ലാത്തതും കൂടുതൽ സമയം ഭാര്യ കൂട്ടുകാരിയുടെ കൂടെ ചെലവഴിക്കുന്നതും ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടിയ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ച് ഉത്തരവായി....