‘തിയേറ്ററിൽ പോപ്‌കോണിനകത്ത് പഞ്ചസാര കടത്തിയതിന് യുവാവ് അറസ്റ്റിൽ’, പോപ്കോണിനു ജിഎസ്ടി ഏർപ്പെടുത്തിയ കേന്ദ്രത്തിനു ട്രോളുകളുടെ പെരുമഴ, ഉപ്പും മസാലയും ചേർത്ത പാക്കുചെയ്യാത്ത പോപ്‌കോണിന് 5%, മുൻകൂട്ടി പാക്കുചെയ്തതിന് 12%, കാരാമൽ പോപ്കോണിന് 18%

ന്യൂഡൽഹി: വന്നു… വന്നു… പോപ്‌കോണിനും ജിഎസ്ടി. സിനിമയ്ക്ക് പോയാൽ പോപ്‌കോൺ വാങ്ങുന്നവരാണ് അധികമാളുകളും, എന്നാൽ അതിനും നികുതി ചുമത്തിയിരിക്കുകയാണ് കേന്ദ്രം. മൂന്ന് തരത്തിലുള്ള നികുതിയാണ് പോപ്‌കോണിന് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച പരാമർശം.

ഉപ്പും മസാലയും ചേർത്ത, പാക്കുചെയ്യാത്ത പോപ്‌കോണിന് 5%, മുൻകൂട്ടി പാക്കുചെയ്ത പോപ്‌കോണിന് 12%, കാരാമൽ പോപ്‌കോണിന് 18 ശതമാനവുമാണ് ജിഎസ്ടി വർദ്ധിപ്പിക്കുക. കാരമൽ പോപ്‌കോൺ മധുരമുള്ളതായതിനാൽ ഇത് പഞ്ചസാര മിഠായി ഗണത്തിലാണ് ഉൾപ്പെടുത്തുക. അതിനാലാണ് മറ്റു രണ്ടിനെക്കാൾ ജിഎസ്ടി കൂടുന്നതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.
പ്ലാറ്റിനം അയിരിന്റെ മറവില്‍ ഗള്‍ഫില്‍നിന്ന് കടത്തുന്നത് ടണ്‍ കണക്കിന് സ്വര്‍ണം; മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വിനയായി; നിസഹായരായി ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ രേഖകള്‍ പുറത്ത്; വിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്
ഏതായാലും പോപ്‌കോണിന്റെ നികുതി ഘടന പരിഷ്‌കരിക്കാനുള്ള നിർദേശം സാമൂഹിക മാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് കാരണമായിരിക്കുകയാണ്. വിവിധ പോപ്‌കോണുകളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രോളുകൾ. പോപ്‌കോൺ ആഡംബര ഭക്ഷ്യവസ്തുവായെന്നടക്കം പോസ്റ്റുകളുണ്ട്. തിയേറ്ററിൽ പോപ്‌കോണിനകത്ത് പഞ്ചസാര കടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു എന്നും ട്രോളുകൾ കേന്ദ്രത്തിനെതിരെ വരുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7