“എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ- മഞ്ജു വാര്യർ

എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, ഒമ്പത് വർഷം മുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോൾ അദ്ദേഹം എനിക്ക് സമ്മാനിച്ച ആ എഴുത്തോലകൾ. എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ… മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എടിയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ.

എംടി സമ്മാനിച്ച എഴുത്തോലയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ അന്തിമോപചാരമർപ്പിച്ചു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ. പക്ഷേ എംടി സാർ തനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആർദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓർമകളും വിരൽത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസുലേക്കെന്നും മഞ്ജു കുറിച്ചു.

മഞ്ജു വാര്യരുടെ കുറിപ്പ് ഇങ്ങനെ:

“എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു. ഒമ്പത് വർഷം മുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോൾ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ. അവിടെ സംസാരിച്ചപ്പോൾ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സിൽ വന്നില്ല. ആധുനിക മലയാളത്തെ വിരൽപിടിച്ചുനടത്തിയ എഴുത്തുകാരിൽ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാർ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആർദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓർമകളും വിരൽത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാർ, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും….
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ, മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടം- മുഖ്യമന്ത്രി

ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്, എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി

എഴുത്തിന്റെ കുലപതി യാത്രയായി, എംടി ഇനി ദീപ്തസ്മരണ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7