pathram desk 5

Advertismentspot_img

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ എതിർത്ത് കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും, സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി, ഇന്ത്യയുടെ നാനാത്വം തകർക്കുമെന്ന് എസ്പി, ബില്ല്...

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിനെ എതിർത്തുകൊണ്ട് കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും രം​ഗത്തെത്തി. ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന...

പോലീസിൽ വീണ്ടും ആത്മഹത്യ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: എറണാകുളം പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം...

പപ്പയെന്തിനാണ് എന്നേ കുത്തിയത് മരണക്കിടക്കയിൽ ചേട്ടൻ അനിയനോട്… എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും മകനെ കുത്തിവീഴ്ത്തിയശേഷം പിതാവിന്റെ വെല്ലുവിളി, കത്തി കഴുകിയ ശേഷം ബൈക്കുമെടുത്ത് പുറത്തേക്ക് – വ്യാജ വാറ്റിനെ എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ...

തലശേരി: വീട്ടിൽ വ്യാജവാറ്റ് നടത്തുന്നതിനെ എതിർത്ത മൂത്ത മകൻ ഷാരോൺ (19) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയയും വിധിച്ചു. പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്തനാടിയിൽ വീട്ടിൽ സജിയെയാണ് (52) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ്...

ഡിജെ പാർട്ടിക്കിടെ ​ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ- ഓം പ്രകാശ് അറസ്റ്റിൽ, ഏറ്റുമുട്ടൽ തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെതിനിടെ

തിരുവനന്തപുരം: ഡിജെ പാർട്ടിക്കിടെ സംഘർഷമുണ്ടാക്കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപെടെ 11 പൊലീസ് പിടിയിൽ. തിരുവനന്തപുരത്ത് ബാറിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ നടത്തിയ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ...

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്

ടിബിലിസി: ജോർജിയയിലെ റിസോർട്ടിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു...

മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല, വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോയിൽ, ട്രൈബൽ പ്രമോട്ടർക്കു സസ്പെൻഷൻ

വയനാട്: ഏത് അടിയന്തര ഘട്ടത്തിലും വിളിച്ചാൽ വിളിപ്പുറത്തുണ്ടാകേണ്ട അവശ്യ സർവീസാണ് ആംബുലൻസിന്റേത്. എന്നാൽ വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ...

ജില്ലാ കലക്റ്റർക്കും ഒരുമുഴം മുന്നേയെറിഞ്ഞു, കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനും മണിക്കൂറുകൾ മുൻപ് തന്നെ കൂട്ടുകാർക്ക് അവധി കൊടുത്ത് ഒരു വിരുതൻ, തമാശയ്ക്ക് വ്യാജ വാർത്തയിട്ട 17 കാരനെ പോലീസ് ഉപദേശിച്ച് വിട്ടയച്ചു

മ​ല​പ്പു​റം: ജി​ല്ലാ ക​ലക്റ്റ​ർ അവധി പ്ര​ഖ്യാ​പി​ക്കുന്നതിനു മണിക്കൂറുകൾ മു​മ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു എ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 17- കാ​ര​ൻ പി​ടി​യി​ൽ. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ല​പ്പു​റം ജി​ല്ല​യി​ൽ ജി​ല്ലാ ക​ലക്റ്റ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പക്ഷെ ക​ലക്റ്റ​റു​ടെ അവധി...

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു, തിരിച്ചു സ്കൂളിലേക്കുള്ള ട്രിപ്പായതിനാൽ ഒഴിവായത് വൻ ദുരന്തം, അപകട സ്ഥലത്തിനടുത്ത് പെട്രോൾ പമ്പും ട്രാന്സ്ഫോർമറും, ബസ് പൂർണമായും കത്തിനശിച്ചു

കൊല്ലം: കണ്ണനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു ബസ് പൂർണമായും കത്തിനശിച്ചു. സ്‌കൂൾ കുട്ടികളെ അതാത് സ്ഥലങ്ങളിൽ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ബസിൽ ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവർക്കൊപ്പം ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ...

pathram desk 5

Advertismentspot_img
G-8R01BE49R7