pathram desk 5

Advertismentspot_img

താരാരാധന ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ രണ്ടു ജീവനുകളെ, അമ്മയ്ക്ക് പിന്നാലെ മകനും… പുഷ്പ2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ​ഗുരുതരാവസ്ഥയിലായിരുന്ന ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലുംപെട്ട് ​ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വയസുകാരൻ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഡിസംബർ നാലിനാണ് ശ്രീതേജും അമ്മ രേവതിയും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്. കുട്ടിയുടെ...

ഒരു വൃക്ക മകൾ അമ്മയ്ക്ക് ദാനം ചെയ്തു, രണ്ടാമത്തെ വൃക്ക തകരാറിൽ, ജനിതക മാറ്റം സംഭവിച്ച പന്നിയുടെ വൃക്ക സ്വീകരിച്ച് 53 കാരി, പരീക്ഷണം വിജയമെന്ന് ഡോക്ടർമാർ

വാഷിംഗ്ടൺ: ഒരു വൃക്ക അമ്മയ്ക്ക് ദാനം ചെയ്യുകയും രണ്ടാമത്തെ വൃക്കയ്ക്ക് തകരാറ് സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അലബാമ സ്വദേശിയായ 53 കാരി ടൊവാന ലൂൺലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷവും വൃക്ക വിജയകരമായി പ്രവർത്തിക്കുന്നതായി ന്യൂയോർക്കിലെ...

ബസ് അപകടത്തിൽ ജീവഹാനി സംഭവിച്ചാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും, ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധം, മത്സരയോട്ടം തടയാൻ ജിയോ ടാഗ്, മാർച്ചിനുള്ളിൽ ബസുകളിൽ ക്യാമറകൾ സ്ഥാപിക്കണം- ഗതാഗതമന്ത്രി

തിരുവനന്തപുരം: ‌കഴിഞ്ഞ ദിവസം നാല് സ്കൂൾ വിദ്യാർഥിനികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ബസ് ബേ മാറ്റി സ്ഥാപിക്കും. കൂടാതെ ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ...

ആദ്യം സ്വത്ത് ചോദിച്ചു-കൊടുത്തില്ല, പിന്നെ കാമുകിയെ കൊണ്ട് പിതാവിനെ വശീകരിക്കാൻ ശ്രമിച്ചു- വിജയിച്ചില്ല, ഒടുവിൽ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി

ലഖ്‌നൗ: പല വിധത്തിലും പിതാവിന്റെ കൈയ്യിൽ നിന്നും സ്വത്ത് മേടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയതോടെ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ്...

റഷ്യൻ ആണവ സംരക്ഷണ സേന തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, അപകടം സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്, മരണം നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി ശിക്ഷ വിധിച്ചതിനിടെ

മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനായ ഇഗോൾ കിറില്ലോവ് ക്രെംലിനിൽ നിന്ന് 7 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസൻസ്കി പ്രോസ്പെക്റ്റിലെ ഒരു...

യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം, കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശം

തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നിലപാടുമായി സിപിഎം. സംഭവത്തിൽ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. എസ്എഫ്‌ഐ പ്രവർത്തകനായ വിദ്യാർഥിയെ തന്നെ മർദിച്ച സംഭവം...

ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ, 21-കാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പടുത്തി, യുവതിയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് യുവാവിന്റെ നഖങ്ങൾ പിഴുതെടുത്തതായി ബന്ധുക്കൾ

ന്യൂഡൽഹി: ഭർത്താവ് വീട്ടിലെത്തുമ്പോൾ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഭാര്യയേയും യുവാവിനേയും മർദിക്കുകയായിരുന്നെന്നു...

കെഎസ്ആർടിസിയെ വിശ്വസിച്ച് വിനോദസഞ്ചാരനിറങ്ങിയ 45 അം​ഗ സംഘം പെരുവഴിയിലായത് 10 മണിക്കൂർ, വിശന്നുപൊരിഞ്ഞ സഞ്ചാരികൾക്കു നാട്ടുകാരുടെ വക പാതിരാത്രിയിൽ കപ്പയും മുളകു ചമ്മന്തിയും, 15,000 രൂപ തിരിച്ചുകൊടുത്ത് സ്കൂട്ടായി കെഎസ്ആർടിസി

അടിമാലി: കെഎസ്ആർടിസി ജംഗിൾ സർവീസിനെ വിശ്വസിച്ച് വിനോദസഞ്ചാരത്തിനെത്തിയ കൊരട്ടിയിൽ നിന്നുള്ള സംഘം മാങ്കുളം ആനക്കുളത്തിനു സമീപം കുവൈത്ത് സിറ്റിയിൽ വാഹനം തകരാറിലായതിനെ തുടർന്ന് കുടുങ്ങിയത് 10 മണിക്കൂർ. ഞായർ ഉച്ചയ്ക്കു രണ്ടിന് തകരാറിലായ വാഹനത്തിനു പകരം വണ്ടി എത്തിയത് രാത്രി 12ന്. വയോധികരും കുട്ടികളും ഉൾപ്പെടുന്ന...

pathram desk 5

Advertismentspot_img
G-8R01BE49R7