മലപ്പുറം: ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾ മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ 17- കാരൻ പിടിയിൽ. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ മൂന്നിന് മലപ്പുറം ജില്ലയിൽ ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചിരുന്നു.
പക്ഷെ കലക്റ്ററുടെ അവധി പ്രഖ്യാപനമെത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പെ ജില്ലാ കലക്റ്ററുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയിൽ 17 കാരൻ വ്യാജ സന്ദേശം പ്രചരിപ്പിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മലപ്പുറം സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി കുടുങ്ങിയത്.
താൻ തമാശയ്ക്കാണ് വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാർഥി പോലീസിൽ മൊഴി നൽകി. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിൻറെ നിർദേശപ്രകാരം അന്വേഷണം നടത്തിയ പോലീസ് രക്ഷിതാക്കൾക്കൊപ്പം വിദ്യാർഥിയെ വിളിച്ചു വരുത്തി ഉപദേശം നൽകി വിട്ടയച്ചു.
തണ്ണിമത്തനും പാലസ്തീൻ എന്ന് എഴുതിയ ബാഗും…!!! പാർലമെന്റിൽ പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി