കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതോടെ ഇവർക്കിടയിൽ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന് കരുതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കുട്ടി ബാധ്യതയാകുമോയെന്നുള്ള സംശയം മാത്രമല്ല, ഒന്നര മാസം...
കോഴിക്കോട്: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.
ഹൃദയ...
തിരുവനന്തപുരം: എസ്ഒജി കമാൻഡോ വിനീതിൻറെ ആത്മഹത്യയിൽ മേലുദ്യോഗസ്ഥർക്കെതിരെ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിൻറെ ബാക്കിപത്രമാണ് വിനീതിൻറെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാൻഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത...
ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം. ബാങ്കിനു മുന്നിൽ തൂങ്ങി മരിച്ച നിലയിലാണ്...
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കും ജാമ്യമില്ലാ വാറണ്ട്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ വിചാരണക്കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അഞ്ചു പ്രതികൾക്കും ആലപ്പുഴ അഡീഷണൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി എസ്. അജികുമാർ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്....
കോതമംഗലം: ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബത്തിലെ ആറുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. വ്യാഴാഴ്ച രാവിലെ 6.30-നാണ് കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്‌ക്കാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അജാസ് ഖാന്റെ ആദ്യ ഭാര്യയിലുള്ള...