വ്യക്തിവൈരാ​ഗ്യം തീർക്കാൻ മകന്റെ കടയിൽ കഞ്ചാവ് വച്ച് പോലീസിനെ കൊണ്ട് പിടിപ്പിച്ചു, പിതാവ് അറസ്റ്റിൽ, കഞ്ചാവെത്തിച്ചത് അബൂബക്കറിന്റെ കീഴിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി വഴി, സിസിടിവി പരിശോധനയിൽ പിടിവീണു

മാ​ന​ന്ത​വാ​ടി: വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിൽ മ​ക​നെ ക​ഞ്ചാ​വ് കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. മാ​ന​ന്ത​വാ​ടി ചെ​റ്റ​പ്പാ​ലം പു​ത്ത​ന്‍​ത​റ വീ​ട്ടി​ല്‍ പി. ​അ​ബൂ​ബ​ക്ക​റാ​ണ്(67) അ​റ​സ്റ്റി​ലാ​യ​ത്. വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ബൂ​ബ​ക്ക​ര്‍ മ​ക​ന്‍റെ ക​ട​യി​ല്‍ ക​ഞ്ചാ​വ് വയ്ക്കുകയായിരുന്നു.

പിന്നീട് ഇയാൽ എ​ക്‌​സൈ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെയ്തു തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വാ​ണ് മകന്റെ കടയിൽ നിന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ഇതിനു പി​ന്നാ​ലെ അബൂബക്കറിന്റെ മകൻ നൗ​ഫ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നൗ​ഫ​ലി​ന്‍റെ നി​ര​പ​രാ​ധി​ത്വം വ്യ​ക്ത​മാ​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നൗ​ഫ​ലി​ന് പിന്നീട് ജാ​മ്യം ന​ല്‍​കു​ക​യും ചെ​യ്തു.

പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയത് എംഎസ് സൊല്യൂഷൻസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ, വിശാസ വഞ്ചനയുൾപ്പെടെ ഏഴു വകുപ്പുകൾ ചുമത്തി എഫ്ഐആർ, സ്ഥാപനത്തിലെ അധ്യാപകരും ജീവനക്കാരും അന്വേഷണ പരിധിയിൽ
തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ബൂ​ബ​ക്ക​റി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. അ​ബൂ​ബ​ക്ക​റി​ന്‍റെ കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റാ​യ ജി​ന്‍​സ് വ​ര്‍​ഗീ​സും അ​ബ്ദു​ള്ള എ​ന്ന​യാ​ളു​മാ​ണ് അ​ബൂ​ബ​ക്ക​റി​നെ സ​ഹാ​യി​ച്ച​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​യി​രു​ന്നു സം​ഘം ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​ന്‍ സ​ഹാ​യം ന​ല്‍​കി​യ ജി​ന്‍​സി​നെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ബൂ​ബ​ക്ക​റി​നെ മു​ഖ്യ​പ്ര​തി​യാ​ക്കി​യാ​ണ് എ​ക്‌​സൈ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​ട​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ബൂ​ബ​ക്ക​റി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Similar Articles

Comments

Advertismentspot_img

Most Popular

445428397