ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ നിലയിൽ. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം. ബാങ്കിനു മുന്നിൽ തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന ആളുകളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല എന്നു മാത്രമല്ല അപമാനിച്ച് ഇറക്കിവിടുകയും ചെയ്തു. കട്ടപ്പനയിൽ വെറൈറ്റി ലേഡീസ് സെന്റർ എന്ന വ്യാപാരസ്ഥാപനം നടത്തിവരുന്ന ആളാണ് സാബു. 25 ലക്ഷത്തോളം രൂപ സാബുവിന് ബാങ്കിൽനിന്ന് തിരികെ ലഭിക്കാനുണ്ടെന്നാണ് വിവരം.
ഭാര്യയുടെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടു ചെന്നപ്പോൾ പിടിച്ചുതള്ളുകയും അപമാനിക്കുകയും ചെയ്തു. ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടേയെന്ന് ആത്മഹത്യക്കുറിപ്പ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിനുമുന്നിലാണ് നിക്ഷേപകൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ബാങ്കിനു മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.
മുഖത്ത് ക്ഷതമേറ്റ പാടുകൾ, മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഉറക്കത്തിൽ കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തിൽ പോലീസ്, ആറു വയസുകാരിയുടെ മരണത്തിനു പിന്നിൽ ദുർമന്ത്രവാദം? കുട്ടിയുടെ പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയിൽ