ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി നൽകി നാഗാലാൻഡിൽ നിന്നുള്ള ബിജെപി എംപി ഫോങ്‌നോൻ കോന്യാക്. പാർലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ രാഹുൽഗാന്ധി തന്റെ വളരെ അടുത്തുവന്ന് നിന്നുവെന്നും അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
പരാതി ഇങ്ങനെ:...
ഝാർഖണ്ഡ്: അതിശൈത്യവും ഉപവാസവും കാരണം വിവാഹച്ചടങ്ങിനിടെ വരൻ ബോധംകെട്ടുവീണു. ഇതോടെ വധു വിവാഹത്തിൽനിന്ന് പിന്മാറി. ഝാർഖണ്ഡിലെ ദേവ്ഘറിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഘോർമര സ്വദേശിയായ അർണവും ബിഹാറിലെ ഭഗൽപുർ സ്വദേശിയായ അങ്കിതയും തമ്മിൽ നടക്കാനിരുന്ന വിവാഹവേദിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അർണവിന്റെ നാട്ടിൽവച്ച് തുറന്ന മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ...
ന്യൂഡൽഹി: ഭരണഘടനാ ശിൽപി ബിആർ അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിൽ നാടകീയ സംഭവവികാസങ്ങൾ. പാർലമെന്റ് കവാടത്തിൽ അരങ്ങേറിയ പ്രതിഷേധങ്ങൾക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.
രാഹുൽ...
ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗരേഖ അപ്രായോഗികമാണെന്നു പറഞ്ഞ സുപ്രീം കോടതി മൂന്നു മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശിക്കാനാകുമെന്ന് കോടതി ആരാഞ്ഞു.
മാത്രമല്ല 2012 ലെ നാട്ടാന...
മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളുമണ്ടെന്നറിഞ്ഞത്. ഇതോടെ പോലീസും മുംബൈയിലെ മലയാളി സമാജവും ചേർന്നാണ്...
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആദ്യ നടപടിയായി ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരായ പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെയുള്ളവർക്കെതിരെയാണ് നടപടി. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം...
കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിച്ച മകൻ പിടിയിൽ. വെണ്ണല സ്വദേശിനി അല്ലി (72)യുടെ മൃതദേഹം രഹസ്യമായി സംസ്കാരിക്കാനായി ശ്രമിച്ച മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ...