കുട്ടികള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയിൽ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, അപകടകാരണം പുഴയിലുള്ള ചെറിയ കുഴികൾ, മുന്നറിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടകാരണമായി

തൃശൂർ: പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ ‌4 പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽപ്പെട്ട റെയ്ഹാനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെ നടത്തിയ തിരിച്ചിലിനിടെ മറ്റു മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.

ഭാരതപ്പുഴ കാണാനെത്തിയതാണ് കുടുംബമെന്നാണു വിവരം. കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫുവാദും സൈറയും കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് സ്ത്രീകളുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊന്നു…!!! വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്…. അറസ്റ്റിലായ അയൽവാസി മൂന്ന് കേസുകളിലെ പ്രതി…

പുഴയിൽ ധാരാളം കുഴികൾ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ തീരത്ത് ഉണ്ടായിരുന്നില്ല. ഇവർ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികൾ ധാരാളം ഉള്ളതായും പറയുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7