ലോറിയുടെ പിൻ ടയറുകളും തടിക്കഷ്ണങ്ങളും കണ്ടെത്തി..!!! ടയറുകൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ… തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ല.., ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്തും

ഷിരൂർ: ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അതേസമയം അർജ്ജുൻ്റെ ട്രക്കിലെ തടികഷ്ണവും ലഭിച്ചിട്ടുണ്ട്.

ടയറുകൾ കിട്ടിയ ഭാഗത്ത് വീണ്ടും ഡൈവിംഗ് നടത്താനാണ് നിലവിലെ തീരുമാനം. ഡ്രഡ്ജർ എത്തിച്ചാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. നേരത്തെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ഇത് ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

അടങ്ങാതെ അൻവർ..!!! കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല, പിന്നല്ലേ പാവം ശശീന്ദ്രൻ…, വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫിസിൽ വയ്ക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല…, ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല.., നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ…, തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ…

വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ല..!!! ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല..!! മന്ത്രിയുടെ ഇടപെടൽ ഒന്നും പൂർണതയിൽ എത്തിയിട്ടില്ല.. ശശീന്ദ്രനെ വേദിയിലിരുത്തി അപമാനിച്ച് അൻവർ..!!!! അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ട് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നു…

അതേസമയം, ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. പൊലീസ് സർജനും, വെറ്റിനറി ഡോക്ടറും ലഭിച്ചത് മനുഷ്യന്റെ അസ്ഥി ഭാഗമല്ലെന്ന് പൊലീസിനെ അറിയിച്ചു. കണ്ടെത്തിയത് മൃഗത്തിന്റെ അസ്ഥി ഭാഗമെന്നാണ് നിഗമനം.

മാർക്ക് ചെയ്തു നൽകിയ ഭാഗങ്ങളിൽ റിട്ട.മേജർ ജനറൽ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തും.മാർക്ക് ചെയ്ത സ്പോട്ടുകൾ എവിടെയൊക്കാണെന്ന് കൃത്യമായി പറഞ്ഞു കൊടുത്താവും മുന്നോട്ട് പോകുക. നിലവിൽ ഐ ബോർഡ് ഡ്രോൺ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും CP 4 ലാണ് ട്രക്കിന്റെ സ്ട്രോങ്ങ് സിഗ്നലുകൾ ലഭിച്ചിട്ടുള്ളത്,നിലവിൽ ഡ്രഡ്ജിംഗ് നടക്കുന്നത് സിപി വണ്ണിൽ ആണ്. ദൗത്യസംഘങ്ങളുമായി വിശദമായി സംസാരിക്കുമെന്നും തിരച്ചിലിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും ഇന്ദ്രബാൽ വ്യക്തമാക്കി.

രക്തത്തുള്ളികൾ വീണ ഫ്രിഡ്ജിനു പുറത്ത് പുഴുക്കൾ ഇഴയുന്നു.., സഹിക്കാനാവാത്ത ദുർഗന്ധം…, 30ലധികം കഷ്ണങ്ങളാക്കിയ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ ..!!! ബംഗളൂരു ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൻ്റെ കൂടുതൽ വിവരങ്ങൾ….

ഇന്നത്തെ ഷിരൂർ ദൗത്യത്തിൽ അർജുന്റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.

shiroor rescue Got the piece of wood from Arjun’s lorry arjun missing | Shiroor rescue

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7