പക്ഷിപ്പനി: നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം..!! നാല് മാസത്തേക്ക് മുട്ട വിതരണവും പാടില്ല..!! ഓണക്കാലത്ത് ചെറുകിട കർഷകർക്ക് വൻ തിരിച്ചടി

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം. പ്രദേശത്തെ ചെറുകിട കർഷകരെയാണ് വിജ്ഞാപനം ബാധിക്കുക.

കരിപ്പൂർ വിമാനത്താവളത്തിന് സമീപം യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും പോലീസിന്റെ ഇടിമുറി..!! സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാർ..!!! കരിപ്പൂർ സ്വർണക്കടത്ത് കേസുകൾ എസ്.ഐ.ടി അന്വേഷിക്കും…!!!

വേട്ടനായ്ക്കളെ പോലെ പൊലീസുകാർ സ്വർണക്കടത്തിലെ പ്രതികളായ സ്ത്രീകളെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു..!! കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ.., ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പി.വി. അൻവർ

മുകേഷിന് പണിയാകുമോ..? ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ…!! അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവ്..; സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വീണ്ടും അപ്പീൽ നൽകും..!!

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ ഈ വർഷം താറാവും കോഴിയുമുൾപ്പെടെ ഒന്നര ലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാൽ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങൾ കഴിഞ്ഞെന്ന് കരുതിയതാണ് കർഷകർ. ഓണക്കാലം എത്തിയതോടെ പുതിയ നിരോധനം ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി.

പക്ഷിപ്പനി പിടിപ്പെടുമ്പോൾ സാധാരണ മൂന്ന് മാസമാണ് നിയന്ത്രണം വരാറുള്ളത്. Í അതനുസരിച്ച് ജൂണിൽ പക്ഷിപ്പനി വന്ന ഇടങ്ങളിൽ സെപ്റ്റംബരോടെ പക്ഷി വളർത്തൽ പുനരാരംഭിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ നിരോധനം വന്നതോടെ ഇനി നാലു മാസത്തേക്ക് കൂടി വരുമാനം ഇല്ലാത്ത അവസ്ഥയാകും.

നിവിൻ പോളിക്ക് വീണ്ടും കുരുക്ക്..!!! കൃത്യമായ തിയ്യതി മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരി…!! ഉറക്കപ്പിച്ചിലാണ് ഡിസംബർ 14, 15 എന്ന് പറഞ്ഞത്…!!! കൃത്യം തീയതി പോലീസിനോട് പറഞ്ഞിട്ടുണ്ട്…!! നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്നും പരാതിക്കാരി; പാസ്പോര്‍ട്ട് കൈമാറി…

ഇപ്പോഴുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നാണ് കർഷകരുടെ വാദം. ഇത് ഒഴിവാക്കി സമയബന്ധിതമായി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. പക്ഷിപ്പനയുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുണ്ട്. അത് കിട്ടിയാൽ ഉടനെ ഈ വർഷത്തെ നഷ്ടപരിഹാരം നൽകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

Bird flu restriction 4 district Kerala
alappuzha | Bird flu | restrictions LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7