അത് പക്ഷിപ്പനിയല്ല; കൊക്കുകൾ ചത്തത്….

തിരുവനന്തപുരം: തലസ്ഥാനത്ത് എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിന്നും മൂന്നു കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയതു പക്ഷിപ്പനി മൂലമല്ലെന്നു ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കൊക്കുകൾ ചത്തതു പക്ഷിപ്പനി മൂലമല്ലെന്നു കണ്ടെത്തിയത്. ചത്ത കൊക്കുകളുടെ ശരീരം ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു.

രണ്ട് കൊക്കുകളുടെ കാലുകളിൽ നൂൽ ചുറ്റിയ നിലയിലായിരുന്നു. കാലു കുരുങ്ങിയതു മൂലം ഇവയ്ക്കു പറന്നു രക്ഷപെടാൻ ആയില്ലെന്നു വേണം അനുമാനിക്കാൻ. കൊക്കുകൾ ദിവസങ്ങൾക്ക് മുൻപ് മരത്തിന്റെ മുകളിൽ ഇരുന്ന് ചത്തതാകാമെന്നാണു ജില്ലാ ചീഫ് വെറ്ററിനറി ഓഫിസറുടെയും നിഗമനം. ഇതു സംബന്ധിച്ച് വെറ്ററിനറി ഓഫിസർ കലക്ടർക്കു റിപ്പോർട്ട് നൽകി. ജില്ലയിൽ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാ തരത്തിലുമുള്ള മുൻകരുതലും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7