വേട്ടനായ്ക്കളെ പോലെ പൊലീസുകാർ സ്വർണക്കടത്തിലെ പ്രതികളായ സ്ത്രീകളെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു..!! കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ.., ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പി.വി. അൻവർ

മലപ്പുറം: പൊലീസ് ഉദ്യോ​ഗസ്ഥരെ വിടാതെ പി.വി. അൻവർ എംഎൽഎ. സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പൊലീസുകാർ ലൈംഗികമായി ഉപയോ​ഗിച്ചു എന്ന ​ഗുരുതര ആരോപണവുമായി ആണ് പി.വി അൻവർ വീണ്ടും എത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ഡാൻസാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അൻവർ പറഞ്ഞു.

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്നും പി.വി അൻവർ ആരോപിച്ചു. പൊന്നാനിയിലെ പീഡനപരാതിയിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അൻവർ ചോദിച്ചു. ഇതിൽ കേസ് എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയ ശേഷമായിരുന്നു പി.വി അൻവറിന്റെ പ്രതികരണം.

സ്വർണക്കടത്തിൽ കാരിയർമാർമായ സ്ത്രീകൾ ജാമ്യത്തിലിറങ്ങുമ്പോൾ വേട്ടനായ്ക്കളെ പോലെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ. ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു-അൻവർ വിശദമാക്കി.

വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി.വി. അൻവർ..!! മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികൾ.., ഏഴു മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി..!!

ആർഎസ്എസ് നേതാക്കളെ കണ്ടതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ല…!! അജിത് കുമാർ കേന്ദ്രസർക്കാരിന് കീഴിൽ.., നടപടി എടുക്കുന്നതിനുള്ള അധികാരം ഇങ്ങനെ…

നിവിൻ പോളിക്ക് വീണ്ടും കുരുക്ക്..!!! കൃത്യമായ തിയ്യതി മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരി…!! ഉറക്കപ്പിച്ചിലാണ് ഡിസംബർ 14, 15 എന്ന് പറഞ്ഞത്…!!! കൃത്യം തീയതി പോലീസിനോട് പറഞ്ഞിട്ടുണ്ട്…!! നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്നും പരാതിക്കാരി; പാസ്പോര്‍ട്ട് കൈമാറി…

ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പരാതി നൽകാൻ ഭയപ്പെടുകയാണെന്നും അതിനവർ മുന്നോട്ടുവന്നാൽ താനും സർക്കാരും പൂർണസംരക്ഷണം നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അൻവർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ, എഡിജിപി അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത് ദാസിനുമെതിരെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകം, സ്വർണക്കടത്ത് കേസിൽ പങ്ക്, മരംമുറി കേസിൽ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസിൽ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അൻവർ ഉയർത്തിയത്.

PV Anwar statement taken on allegation against police.
gold smuggling adgp ajithkumar sujithdas kerala news latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7