കരിപ്പൂർ വിമാനത്താവളത്തിന് സമീപം യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും പോലീസിന്റെ ഇടിമുറി..!! സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാർ..!!! കരിപ്പൂർ സ്വർണക്കടത്ത് കേസുകൾ എസ്.ഐ.ടി അന്വേഷിക്കും…!!!

കൊച്ചി: കരിപ്പൂരിലെ സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കേസുകൾ പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കാൻ തീരുമാനം. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പൊലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതിൽ കസ്റ്റംസ് പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ ആരോപിച്ചത്. ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അൻവർ ഇന്നലെ ഉന്നയിച്ചിരുന്നു.

കരിപ്പൂരിൽ പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെനന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്. എന്നാൽ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആർപിസി പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സ്വർണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റർ ചെയ്യണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഇടിമുറിയുണ്ടെന്ന വാർത്തകളും വന്നിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും ആണ് ഇടിമുറി പ്രവർത്തിക്കുന്നത്. സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോൾ പ്രത്യേക സ്ക്വാഡിൽ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇടിമുറിയിൽ ഇപ്പോഴും യാത്രക്കാരെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കുന്നത്.

വ്യക്തിപരമായ ആവശ്യങ്ങൾക്കായി നാല് ദിവസം അവധി…!!! എഡിജിപി എം.ആർ. അജിത്കുമാർ അവധിയിലേക്ക്…!!

മുകേഷിന് പണിയാകുമോ..? ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ…!! അതിജീവിതയുടെ മൊഴിയെ അവിശ്വസിക്കുന്നതാണ് ജാമ്യ ഉത്തരവ്..; സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വീണ്ടും അപ്പീൽ നൽകും..!!

സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോൾ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാർ. ഇവർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിക്കാൻ ശുപാർശ ചെയ്തതും സുജിത്ത് ദാസ് തന്നെ. സിസിടിവി ക്യാമറകൾ പോലുമില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റിൽ കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാർക്ക് അനുമതിയില്ലാതെ പ്രവേശനവും ഇല്ല. നൂറിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ഇടിമുറിയിൽ പൊലീസുകാർ മർദ്ദിച്ചത്. മർദനത്തിൽ പരാതിയുമായി എത്തുന്നവരെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് പരാതി ഇല്ലാതാക്കുകയാണ് പതിവ്. സുജിത്ത് ദാസിനെതിരായ അന്വേഷണം നടക്കുമ്പോൾ അദ്ദേഹം നിയോഗിച്ച ഗുണ്ടാ പൊലീസുകാർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പൊലീസുകാർ ലൈംഗികമായി ഉപയോ​ഗിച്ചു എന്ന ​ഗുരുതര ആരോപണവുമായി ആണ് പി.വി അൻവർ വീണ്ടും എത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ഡാൻസാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അൻവർ പറഞ്ഞു.

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്നും പി.വി അൻവർ ആരോപിച്ചു. പൊന്നാനിയിലെ പീഡനപരാതിയിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അൻവർ ചോദിച്ചു. ഇതിൽ കേസ് എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയ ശേഷമായിരുന്നു പി.വി അൻവറിന്റെ പ്രതികരണം.

വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി.വി. അൻവർ..!! മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികൾ.., ഏഴു മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി..!!

നിവിൻ പോളിക്ക് വീണ്ടും കുരുക്ക്..!!! കൃത്യമായ തിയ്യതി മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരി…!! ഉറക്കപ്പിച്ചിലാണ് ഡിസംബർ 14, 15 എന്ന് പറഞ്ഞത്…!!! കൃത്യം തീയതി പോലീസിനോട് പറഞ്ഞിട്ടുണ്ട്…!! നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്നും പരാതിക്കാരി; പാസ്പോര്‍ട്ട് കൈമാറി…

സ്വർണക്കടത്തിൽ കാരിയർമാർമായ സ്ത്രീകൾ ജാമ്യത്തിലിറങ്ങുമ്പോൾ വേട്ടനായ്ക്കളെ പോലെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ. ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു-അൻവർ വിശദമാക്കി.

ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പരാതി നൽകാൻ ഭയപ്പെടുകയാണെന്നും അതിനവർ മുന്നോട്ടുവന്നാൽ താനും സർക്കാരും പൂർണസംരക്ഷണം നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അൻവർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ, എഡിജിപി അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത് ദാസിനുമെതിരെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകം, സ്വർണക്കടത്ത് കേസിൽ പങ്ക്, മരംമുറി കേസിൽ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസിൽ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അൻവർ ഉയർത്തിയത്.

വേട്ടനായ്ക്കളെ പോലെ പൊലീസുകാർ സ്വർണക്കടത്തിലെ പ്രതികളായ സ്ത്രീകളെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു..!! കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ.., ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പി.വി. അൻവർ

PV Anwar’s allegation SIT to investigate gold smuggling in Karipur
gold smuggling | P V Anwar | sujith das

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51