കയറ്റുമതി ചെയ്തത് 338 കോടിയുടെ വാക്‌സിന്‍: പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ഇന്ത്യ വിദേശത്തേക്ക് കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ കോവിഡ് വാക്സിന്‍ ഡോസുകളെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദരാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ചേര്‍ത്താണ് മൂല്യം തിട്ടപ്പെടുത്തിയതെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്തെ വാക്‌സിന്‍ വിതരണത്തിനാണ് പ്രാഥമിക പരിഗണന. 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു. ഫെബ്രുവരി എട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 338 കോടി രൂപയുടെ വാക്സിനാണ് വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയതെന്നും ഗോയല്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7