പ്ലേ ഓഫ് പ്രതീക്ഷയോടെ രാജസ്ഥാന്‍ ബംഗളൂരുവിനെതിരേ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമുള്ള ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ബാംഗ്ലൂരില്‍ രാത്രി 8 മണിക്കാണ് മത്സരം., പന്ത്രണ്ട് കളിയില്‍ പത്ത് പോയന്റാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സമ്പാദ്യമെങ്കില്‍ എട്ടു പോയന്റാണ് ബാംഗ്ലൂരിനുള്ളത്. ഇന്ന് ജയിച്ചാലും അവസാന സ്ഥാനക്കാര്‍ ആയതിനാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ഇരുടീമിന്റെയും ഭാവി.

സാധ്യതയില്‍ അല്‍പം മുന്നില്‍ സഞ്ജു സാംസന്റെ രാജസ്ഥാ ന്‍ തന്നെയാണ്. മികച്ച ഫോമില്‍ കളിച്ച ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ എന്നിവര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയാവും. കൗമാരതാരം റയാന്‍ പരാഗ് പ്രതീക്ഷയ്‌ക്കൊത്ത് ബാറ്റ് വീശുന്നത് ആശ്വാസമാണ്. അജിങ്ക്യ രഹാനെയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിന്റെ സീസണിലെ അവസാന മത്സരം കൂടിയായിരിക്കും ഇത്.

നാല് കളിയില്‍ മാത്രം ജയിച്ച ബാംഗ്ലൂരിന് വിരാട് കോലിയുടെയും എ ബി ഡിവിലിയേഴ്‌സിന്റെയും പ്രകടനമാണ് നിര്‍ണായകമാവുക. പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്റെ അഭാവത്തോടെ ബൗളിംഗ് വീണ്ടും ദുര്‍ബലമായി. ഇരുടീമും ഇരുപത് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ പത്തിലും ബാംഗ്ലൂ എട്ടിലും ജയിച്ചു. രണ്ട് കളി ഉപേക്ഷിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7