പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കേരളത്തിനായി വാഗ്ദാനങ്ങളുണ്ടാകുമോ..?

സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് പ്രചാരണത്തിനെത്തും. ശബരിമലയും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതികരണത്തിന് പുറമെ കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയില്‍ നിന്നുണ്ടായേക്കും.

പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണ് കോഴിക്കോട് നടക്കുന്നത്, മലബാറിലെ സ്ഥാനാര്‍ഥികളെല്ലാം വേദിയിലുണ്ടാകും, കോഴിക്കോട് മലപ്പുറം വടകര മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കുക, രണ്ടാംവരവില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെ റാലിയില്‍ പങ്കെടുക്കും. അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തിലെത്തും.

രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാടുള്‍പ്പെട്ട വടക്കന്‍ കേരളത്തിേലക്കാണ് മോദി രാഷ്ട്രീയം പറയാനെത്തുന്നത്, ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്നത്തെ മോദിയുടെ പ്രസംഗം ശ്രദ്ധിക്കും. വയനാട്ടില്‍ മുസ്ലീംലീഗിന്റെ മേല്‍ക്കൈ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ മോദി നടത്തുന്ന പ്രചാരണങ്ങളുടെ തുടര്‍ച്ച കോഴിക്കോട്ടെ പ്രസംഗത്തിലും ഉണ്ടാകും. രാഹുലിന്റെ തെക്കെ ഇന്ത്യയിലെ സ്ഥാനാര്‍ഥിത്വവും പ്രധാനമന്ത്രി പരാമര്‍ശിക്കും. ബിജെപിയുടെ പ്രകടനപത്രികയില്‍ ഇതിനകം സ്ഥാനാംപിടിച്ച ശബരിമല വിഷയവും മോദിയുടെ വാക്കിന് മൂര്‍ച്ചകൂട്ടും. ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മോദി മുഖവിലക്കെടുക്കുമോയെന്നതും കേട്ടറിയണം.

പുല്‍വാമഭീകരാക്രമണവും ബാലക്കോട്ടെ തിരിച്ചടിയും വോട്ടഭ്യര്‍ഥിയ്ക്കാന്‍ ഉപയോഗിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പരാതി നല്‍കിയ സാഹചര്യത്തില്‍ വീണ്ടുമൊരു ചട്ടലംഘനത്തിന് മോദി മുതിരുമോയെന്നതും പ്രധാനമാണ്,പ്രത്യേകവിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി ആറുമണിയോടെ റോഡുമാര്‍ഗ്ഗം കടപ്പുറത്തെ വേദിയിലെത്തും,എസ്പിജി സംഘത്തിന്റെ നീരീക്ഷണത്തിലാണ് വേദി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7