സുവര്‍ണാവസരം നഷ്ടപ്പെടുത്തി രോഹിത്ത്

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. മത്സരത്തില്‍ പുറത്തിരുന്നതോടെ അപൂര്‍വ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണാസരം രോഹിതിന് നഷ്ടമായി.

ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളിലാണ് രോഹിത് തുടര്‍ച്ചയായി കളിച്ചത്. എന്നാല്‍ കിംഗ്സ് ഇലവനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുരേഷ് റെയ്നയുടെ(134) റെക്കോര്‍ഡിനൊപ്പം രോഹിതിന് എത്താമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് റെയ്ന ഇത്രയും മത്സരം കളിച്ചത്.

എന്നാല്‍ സ്ഥിരം നായകന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്‌കോര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്ലുമാണ് മികച്ച സ്‌കോറിലെത്തിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7