ഐപിഎല്‍ ആവേശത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മത്സരത്തിന് മുന്നോടിയായി ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലനം കാണാനായി 12,000 ത്തോളം ആരാധകരാണ് ഗ്യാലറിയില്‍ എത്തിയത്. ഇതിനിടയിലാണ് സെക്യൂരിറ്റി വലയം ഭേദിച്ച് ഒരു ആരാധകന്‍ ധോണിയുടെ അടുത്തേക്ക് എത്തിയത്. ആരാധകന്‍ വരുന്നതു കണ്ട ധോണി അടുത്ത നിന്ന ബാലാജിയുടെ പിന്നില്‍ ഒളിച്ചു. അതിനുശേഷം ഓടി. ആരാധകനും പിന്നാലെ ഓടി. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തുകയും യുവാവിനെ പിടിക്കുകയും ചെയ്തു. എന്നാല്‍ ധോണി യുവാവിന്റെ അടുത്തേക്ക് ചെന്ന് കൈ കൊടുത്തശേഷമാണ് മടക്കി അയച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തിലാണ് സമാനമായ സംഭവം ഉണ്ടായത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ഫീള്‍ഡിങ്ങിന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. 7ാം നമ്പറും ‘തല’ എന്ന് എഴുതിയ കുപ്പായമണിഞ്ഞെത്തിയ ആരാധകന്‍ ധോണിയുടെ അടുത്തേയ്ക്ക് ഓടിയെത്തി. ഇത് കണ്ട ധോണി ആദ്യം രോഹിത്തിന് പിന്നില്‍ ഒളിച്ചു. പിന്നാലെ സഹതാരങ്ങളെ തന്നെ അമ്പരപ്പെടുത്തി ധോണി മൈതാനത്ത് ഓടി. വിട്ടുകൊടുക്കാന്‍ ആരാധകനും തയ്യാറല്ലായിരുന്നു.
ഒടുവില്‍ ആരാധകന്റെ സ്‌നേഹത്തിന് മുന്നില്‍ ധോണി കീഴടങ്ങി. പിച്ചിനടുത്തെത്തിയ ധോണി ബാറ്റിങ് എന്‍ഡില്‍ ആരാധകന് പിടികൊടുത്തു. കെട്ടിപിടിച്ചും കാല്‍തൊട്ടും ആരാധകന്‍ സ്‌നേഹം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലും സമാനായ സംഭവം നടന്നിരുന്നു.
Catch Me If You Fan #AnbuDen Version! #SuperPricelessThala @msdhoni and the smiling assassin @Lbalaji55! #WhistlePodu ?? pic.twitter.com/xvqaRKp9kB
— Chennai Super Kings (@ChennaiIPL) March 17, 2019