ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തരുത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയ്‌ക്കെതിരെ വിമര്‍ശനവുമയി മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഒഴിവുകാലം ആസ്വദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണി. ഏകദിന ക്രിക്കറ്റ് ടീമില്‍ മാത്രം അംഗമായ ധോണിക്ക് ഇപ്പോള്‍ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. നേരത്തെ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിയിലും ധോണി കളിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം അഭ്യന്തര ക്രിക്കറ്റും കളിക്കുന്നില്ല. ഇനി ജനുവരിയില്‍ മാത്രമാണ് ധോണി ഏകദിന കുപ്പായം അണിയൂ. എന്നാല്‍ ധോണി അഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാലേ എം എസ് ധോണിയടക്കമുള്ള സീനിയര്‍ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന് അമര്‍നാഥ്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവര്‍ അവരവരുടെ സംസ്ഥാനത്തിനും കളിക്കണം. മുന്‍പ് എങ്ങനെ കളിച്ചു എന്നല്ല, ഇപ്പോഴത്തെ ഫോം മാത്രമായിരിക്കണം സെലക്ഷന് പരിഗണിക്കേണ്ടത്. ഇന്ത്യയിലെ മിക്ക സീനിയര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിനെ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ ബിസിസിഐ വിട്ടുവീഴ്ച ചെയ്യരുതെന്നും അമര്‍നാഥ് പറഞ്ഞു.
കഴിഞ്ഞയാഴ്ച സുനില്‍ ഗാവസ്‌കറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ധോണിയും ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.ലോകകപ്പിന് ഇനിയും ആറു മാസം ബാക്കിയുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ധോണിയോടും ധവാനോടും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടാത്തതെന്നും ഗവാസ്‌കര്‍ ചോദിച്ചു. ദേശീയ ടീമിനായി കളിക്കാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടെന്ന് ഇവരോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7