പൂർണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം.
ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്)
വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു.
ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്മിക്കുന്നത്.
കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിൽ, സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തിയാക്കി.
ശ്രീമതി ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ്
എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
നിർമ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നൽകി.
എം.കെ. രാഘവൻ എം.പി, വി.എം. വിനു,നാദിർഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യർ ഡോ. റോഷൻ ബിജിലി, ഷഹീൻ സിദ്ദിഖ്, അസ്ക്കർ അലി,തുടങ്ങിയവർ ആശംസകൾ നേർന്നു.
എസ് ക്യൂബ് സാരഥികളായ ശ്രീമതി ഷെറിൻ ഗംഗാധരൻ,ഷെനുഗ, ഷെർഗ, പ്രമുഖ നിർമ്മാതാവ് അഷറഫ്‌പിലാക്കൽ,
എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നർമ്മ കഥാപാത്രങ്ങളി
ലൂടെയും ഫീൽ ഗുഡ് സിനിമകളിലൂടെയും തിളക്കമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന സൈജു ക്കുറുപ്പ് വളരെ ഗൗരവമായ ഒരു കഥപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആൻ്റോ എന്ന കഥാപാത്രം..
തീതിനിർവ്വഹണം സത്യസന്ധമായും, കുറ്റമറ്റതായും വേണമെന്ന് വിശ്വസിക്കുന്ന ഈ പൊലീസ്സുദ്യോഗസ്ഥന്
,തൻ്റെ ഔദ്യോഗികജീവിത ത്തിൽ ഒരു പ്രശ്നത്തെ നേരിടേണ്ടതായി വരുന്നു. ഇതിൻ്റെ പേരിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ്തികച്ചും ഇമോഷണൽ ഡ്രാമയായി ഈ ചിത്രത്തിലൂടെ അവനരിപ്പിക്കുന്നത്.
ഇമോഷണൽ, ഫാമിലി ത്രില്ലർ ഡ്രാമ യെന്ന് ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൽ പറയാം.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,
ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലൻ : ഹരിത് ,,സുരഭി സന്തോഷ് രമാദേവി. അൻഷമോഹൻ. മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ ‘
സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ ‘
ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുക
യാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള’
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ-മനോജ് കിരൺ രാജ്.
സ്റ്റിൽസ് – സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ.
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ.
കോഴിക്കോട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം
പൂർത്തിയാകും.
വാഴൂർ ജോസ്.















































