ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ മുതിർന്ന അഭിഭാഷകൻ ബെയ്ലിൻ ദാസിനെ എടുത്തിട്ടലക്കി സോഷ്യൽ മീഡിയ. സഹപ്രവർത്തകയും ജൂനിയർ അഭിഭാഷകയുമായ ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച കേസിലാണ് ബെയ്ലിന് ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ അഭിഭാഷകൻ കാര്യങ്ങൾ ചോദിക്കാനെത്തിയ മാധ്യമങ്ങളോട് കയർത്താണ് സംസാരിച്ചത്. ഓരോ ചോദ്യങ്ങൾക്കും ധാർഷ്യം നിറഞ്ഞ മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
ബെയ്ലിനെതിരായ കമെന്റുകൾ ഇങ്ങനെ നീളുന്നു- ഇയാളുടെ സംസാരത്തിൽനിന്ന് അറിയാം ഇയാൾ മുൻകോപിയാണ് ചുടാനാണ് ആ കുട്ടിയുടെ കവിളിൽ ഉള്ളത് കൈപ്പത്തിയുടെ പാടാണ് കൈകൊണ്ട് അടിച്ചതിനു തെളിവ്, പക്കാ ക്രിമിനൽ 😡, ആാാ മഹാന്റെ കരണം പൊളിച്ചു ഒരെണ്ണം കൊടുത്തിട്ട്. താൻ സംസാരിച്ചത് എനിക്ക് ഇഷ്ട്ട പെട്ടില്ലെന്നു പറ…, ഇത് കോടതിയല്ല നടു റോടാണ് ജാഡ വേണ്ട ഒരു പാവം പെണ്ണിന്റെ കവിൾ അടിച്ചു പൊട്ടിച്ചിട്ട് കുരക്കുന്നോ…
അതേസമയം ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ താൻ നിരപരാധി ആണെന്നും ചെയ്യാത്ത തെറ്റ് താനെന്തിനാണ് കുറ്റം ഏൽക്കുന്നതെന്നും ജാമ്യം ലഭിച്ച അഭിഭാഷകൻ ബെയ്‌ലിൻ ദാസ് ചോദിച്ചു. ജാമ്യം ലഭിച്ചതുകൊണ്ട് എന്തും വിളിച്ചുപറയാൻ കഴിയില്ല. കോടതിയെ അനുസരിച്ചേ പറ്റൂ. കോടതിയുടെ അനുവാദമില്ലാതെ വാ തുറക്കാൻ കഴിയില്ല. മുകളിൽ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. എന്റെ നിരപരാധിത്വം തെളിയിക്കും. അതിൽ എന്താണു സംശയം. അതിന്റെ പുറകിൽ പ്രവർത്തിച്ച പ്രമുഖർ ഉൾപ്പെടെ ആരായാലും എല്ലാവരും പുറത്തുവരും. ആരെയും വെറുതേവിടില്ല. അതേസമയം ബാർ അസോസിയേഷൻ സംരക്ഷിക്കുന്നു എന്നത് ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നെന്നും ബെയ്‌ലിൻ പറഞ്ഞുകൊണ്ടാണ് ബെയ്ലിൻ കാറിൽ കയറാൻ പോയത്. അതിനിടെ വിളിച്ചുപറയുകയും ചെയ്തു- നിങ്ങൾക്ക് ചെയ്യാൻ ഈ നാട്ടിൽ ഒരുപാട് കാര്യങ്ങളുണ്ട്, അത് പോയി ചെയ്യ്, അല്ലാതെ ഈ സില്ലി കേസിനു പുറകെ നടക്കരുത്!! ആദ്യം ഇവിടുത്തെ രാഷ്ട്രീയം അവസാനിപ്പിക്കാൻ പറയു എല്ലാരോടും പാവപ്പെട്ടവരെ വേട്ടയാടുന്ന രാഷ്ട്രീയം അവസാനിപ്പിക്കട്ടെ ഇവിടെ ആദ്യം.
മേയ് 13ന് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ഓഫിസിൽ വച്ചു മർദിച്ചെന്ന കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന് ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ടു ബോണ്ട്, രണ്ടു മാസം വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ ബന്ധപ്പെടാനോ ശ്രമിക്കരുത്, കുറ്റകൃത്യം ആവർത്തിക്കരുത് എന്നീ ഉപാധികളോടെയാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്. ആദ്യം ശ്യാമിലി തന്നെ മർദിച്ചുവെന്നും അതു ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിന്നീടുള്ള കാര്യങ്ങൾ സംഭവിച്ചതെന്നുമുള്ള വാദമാണ് പ്രതിഭാഗം ജാമ്യത്തിനായി കോടതിയിൽ ഉന്നയിച്ചത്.