ചെന്നൈ: വിജയ്‌ക്കും തൃഷയ്ക്കുനെതിരെ നടി സനം ഷെട്ടി രംഗത്ത്. വിവാഹ മോചന വിവാദങ്ങള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം സുഹൃത്തിന്റെ കല്യാണത്തിനെത്തിയ വിജയ്‌യുടെ വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. മാച്ചിങ് വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരേ വണ്ടിയിലാണ് വിജയ്‌യും തൃഷയും കല്യാണത്തിനെത്തിയത്.ഇതിനുപിന്നാലെയാണ് സനം ഷെട്ടിയുടെ പ്രതികരണം. വിജയ് ചെയ്തത് ശരിയല്ലെന്നാണ് സനം ഷെട്ടി പറയുന്നത്.
ഭാര്യയുടെ സങ്കടത്തെ ഇങ്ങനെ അവഗണിക്കരുതെന്നാണ് സനം ഷെട്ടി പറയുന്നത്. എക്‌സിലൂടെയായിരുന്നു സനം ഷെട്ടിയുടെ പ്രതികരണം. വിജയ്‌യുടേയും തൃഷയുടേയും വിഡിയോ പങ്കുവച്ചു കൊണ്ടാണ് സനം ഷെട്ടി തന്റെ അഭിപ്രായം പങ്കുവച്ചത്.’വേണ്ട. ഇതായിരുന്നില്ല ശരിയായ മാര്‍ഗം. ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല. ദീര്‍ഘകാലമായുള്ള ആരാധികയെന്ന നിലയില്‍ ഇങ്ങനെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്” എന്നാണ് സനം ഷെട്ടി പറഞ്ഞത്.
പിന്നാലെ സനം ഷെട്ടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരെത്തി. ചില പ്രതികരണങ്ങള്‍ക്ക് സനം ഷെട്ടി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് സുഹൃത്തുക്കളായിക്കൂടേ? സംഗീത ഈഗോയെ ട്രിഗര്‍ ചെയ്തതാകാമെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ”അവര്‍ക്ക് അങ്ങനെയാകാം. പക്ഷെ കുറച്ച് ദിവസം മുമ്പാണ് ആരോപണം ഉയര്‍ന്നു വന്നതെന്നിരിക്കെ ഒരുമിച്ച് പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? പ്രത്യേകിച്ചും അവരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതെ” എന്നായിരുന്നു സനം നല്കിയ മറുപടി.















































