BREAKING NEWS

ഇറാന്റെ ആ വലിയ സമ്മാനമെന്താണെന്ന് വെളിപ്പെടുത്തി ട്രംപ്!! ‘ഇറാൻ സത്യസന്ധതയും ചർച്ചകളിൽ പങ്കാളിത്തവും തെളിയിക്കാൻ ആദ്യം എട്ട് വലിയ ഓയിൽ കപ്പലുകൾ കടത്തിവിട്ടു, പിന്നീട് രണ്ട് കപ്പലുകൾ കൂടി അയച്ചത് മാപ്പുപറയാനായി’…10 ഓയിൽ കപ്പലുകൾക്ക് ഫോർമൂസിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ

· · 1 min read
Share: Copied!

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ഇറാനുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു വലിയ സമ്മാനം ലഭിച്ചതായി സൂചന നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇറാൻ 10 ഓയിൽ കപ്പലുകൾ ഫോർമൂസിലൂടെ കടന്നുപോകാൻ അനുവദിച്ചതാണ് ആ സമ്മാനം എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

വൈറ്റ് ഹൗസിൽ നടന്ന കാബിനറ്റ് യോഗത്തിൽ സംസാരിക്കവെ, ഇറാൻ തങ്ങളുടെ സത്യസന്ധതയും ചർച്ചകളിൽ പങ്കാളിത്തവും തെളിയിക്കാൻ ആദ്യം എട്ട് വലിയ ഓയിൽ കപ്പലുകൾ കടത്തിവിട്ടതായി ട്രംപ് പറഞ്ഞു. പിന്നീട് രണ്ട് കപ്പലുകൾ കൂടി അയച്ചത് മാപ്പുപറയാനായി ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കപ്പലുകളിൽ ചിലത് പാക്കിസ്ഥാൻ പതാകയുമായി സഞ്ചരിച്ചിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ചൊവ്വാഴ്ച ഒവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ “വലിയ സാമ്പത്തിക മൂല്യമുള്ള സമ്മാനം” ലഭിച്ചതായി പറഞ്ഞിരുന്നെങ്കിലും, അന്ന് അതിന്റെ സ്വഭാവം വ്യക്തമാക്കിയിരുന്നില്ല.

ഇതേസമയം, ഫോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാൻ കർശന നിയന്ത്രണം തുടരുകയാണ്. അമേരിക്കയുടേയും ഇസ്രായേലിന്റേയും യുദ്ധനടപടികളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഇറാൻ തടസം സൃഷ്ടിക്കുന്നതിനൊപ്പം, തങ്ങളോട് വൈരമില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രിതമായി കടന്നുപോകാൻ അനുമതി നൽകുന്ന നിലപാടിലാണ് സ്വീകരിച്ചത്. ചില കപ്പലുകളിൽ നിന്ന് സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതായും ഗൾഫ് മേഖലയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത്തരം ചാർജുകൾ ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെങ്കിലും ഇറാൻ അങ്ങനെ ചെയ്യുന്നതായി തോന്നുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. സംഘർഷം രൂക്ഷമാകുമ്പോൾ എണ്ണവിലയും ഓഹരി വിപണിയും വലിയ തോതിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് ട്രംപ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ അത്ര ഗുരുതരമായ പ്രതികരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ ഇതിനിടെ ഔദ്യോഗികമായി അറിയിച്ചതിൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ പങ്കാളികളായ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾ സാധാരണ ഗതാഗതത്തിന്റെ ഭാഗമല്ലെന്ന് പരിഗണിക്കുമെന്നും, മറ്റ് കപ്പലുകൾക്ക് നിയന്ത്രിതമായ രീതിയിൽ കടന്നുപോകാൻ അനുമതി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാന്റെ ആണവ-മിസൈൽ പദ്ധതികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഹോർമൂസ് കടലിടുക്ക് തുറക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് അഞ്ച് ദിവസത്തെ അൾട്ടിമേറ്റം നൽകിയിട്ടുണ്ട്. ഈ സമയംപരിധി ശനിയാഴ്ച അവസാനിക്കാനിരിക്കെ, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യവും ആഗോള എണ്ണവിപണിയും അടുത്ത ദിവസങ്ങളിൽ നിർണായകമായി മാറാനിടയുണ്ട്.

 

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026